'മൂന്നര കിലോ മീറ്ററിന് വാങ്ങിയത് 120 രൂപ': യാത്രക്കാരന്റെ പരാതിയില്‍ ഓട്ടോകാരന് വമ്പന്‍ പണി

Published : Feb 14, 2024, 12:44 PM IST
'മൂന്നര കിലോ മീറ്ററിന് വാങ്ങിയത് 120 രൂപ': യാത്രക്കാരന്റെ പരാതിയില്‍ ഓട്ടോകാരന് വമ്പന്‍ പണി

Synopsis

റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഓട്ടോ സര്‍വീസിന് അമിത ചാര്‍ജ് ഈടാക്കുന്നതായി കാണിച്ച് ഗതാഗത വകുപ്പിനും മന്ത്രിക്കും സുരേഷ് പരാതി നല്‍കി.

മലപ്പുറം: മൂന്നര കിലോ മീറ്റര്‍ ദൂരം യാത്രയ്ക്ക് 120 രൂപ ചാര്‍ജ് ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ പിഴയിട്ട് പൊലീസ്. അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ  ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്. 

അമിത നിരക്ക് ഈടാക്കിയതിനെതിരെ നിലമ്പൂര്‍ സ്വദേശി മങ്ങാട്ടുതൊടി സുരേഷ് ആണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് കൂടുതല്‍ നിരക്ക് ഈടാക്കിയെന്നായിരുന്നു സുരേഷിന്റെ പരാതി. മൂന്നര കിലോ മീറ്റര്‍ സര്‍വീസിന് നിര്‍ണയിക്കപ്പെട്ട ചാര്‍ജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാര്‍ നല്‍കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചു വാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്‍കിയത്. 

റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഓട്ടോ സര്‍വീസിന് അമിത ചാര്‍ജ് ഈടാക്കുന്നതായി കാണിച്ച് ഗതാഗത വകുപ്പിനും മന്ത്രിക്കും സുരേഷ് പരാതി നല്‍കി. അതേസമയം, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് 75 രൂപയാണ് പെരിന്തല്‍മണ്ണയിലെ ഓട്ടോക്കാരന്‍ വാങ്ങിയതെന്നും സുരേഷ് പറഞ്ഞു.

'കേടില്ലാത്ത 5 പല്ലുകൾക്കു കേടു വരുത്തി ദന്തൽ ഡോക്ടർ'; വീട്ടമ്മയ്ക്ക് 5 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ് 
 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു