'കേടില്ലാത്ത 5 പല്ലുകൾക്കു കേടു വരുത്തി ദന്തൽ ഡോക്ടർ'; വീട്ടമ്മയ്ക്ക് 5 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

Published : Feb 14, 2024, 12:24 PM IST
'കേടില്ലാത്ത 5 പല്ലുകൾക്കു കേടു വരുത്തി ദന്തൽ ഡോക്ടർ'; വീട്ടമ്മയ്ക്ക് 5 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

Synopsis

കോട്ടയം വട്ടുകുളം കടപ്പൂര്‍ സ്വദേശിയായ കെ.ആര്‍ ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്.

കോട്ടയം: പല്ലിന്റെ വിടവു നികത്താന്‍ ചികിത്സ തേടിയെത്തിയ യുവതിയുടെ കേടുപാടില്ലാത്ത അഞ്ചു പല്ലുകള്‍ക്കു കേടുവരുത്തിയെന്ന പരാതിയില്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദന്ത ഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കോട്ടയം വട്ടുകുളം കടപ്പൂര്‍ സ്വദേശിയായ കെ.ആര്‍ ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തെ കാനന്‍ ദന്തല്‍ ക്ലിനിക്കിലെ ദന്തല്‍ സര്‍ജന്‍ ഡോ. ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നല്‍കണമെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.

സംഭവം ഇങ്ങനെ: മേല്‍നിരയിലെ പല്ലിന്റെ വിടവു നികത്താനും പൊട്ടലുണ്ടോ എന്നറിയുന്നതിനുമാണ് ഉഷാ കുമാരി കാനന്‍ ദന്തല്‍ ക്ലിനിക്കിനെ സമീപിച്ചത്. എന്നാല്‍ ക്ലിനിക്കിലെ ദന്തല്‍ സര്‍ജന്‍ ചികില്‍സാര്‍ത്ഥം പരാതിക്കാരിയുടെ അനുവാദം ഇല്ലാതെ കുത്തിവയ്പ് എടുത്തു മരവിപ്പിച്ച് കേടുപാടില്ലാത്ത മേല്‍നിരയിലെ ഒരു പല്ലും താഴത്തെ നിരയിലെ നാലു പല്ലുകളും രാകി മാറ്റിയെന്നും തുടര്‍ന്ന് പല്ലുകള്‍ ക്രൗണ്‍ ചെയ്യുന്നതിന് അഡ്വാന്‍സ് തുക വാങ്ങി. വേദനയും സംസാരിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ട പരാതിക്കാരി പിറ്റേദിവസം പാലായിലുള്ള ദന്തല്‍ ക്ലിനിക്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം കോട്ടയം ദന്തല്‍ കോളജിലും ചികില്‍സ തേടി. പിന്നീട് പല്ലുകളുടെ ക്രൗണ്‍ ഉറപ്പിക്കുന്നതിനായി കൊച്ചിന്‍ ഡെന്റല്‍ ക്ലിനിക്കില്‍ 57,600 ചെലവായി എന്നും പരാതിയില്‍ പറയുന്നു.
 
കോട്ടയം ദന്തല്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും വകുപ്പു മേധാവിയുമായ ഡോ. എല്‍.എസ്. ശ്രീല, പാലാ ഹോളി ട്രിനിറ്റി ദന്തല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ആന്റോ ആന്റണി എന്നിവരെ വിസ്തരിച്ച കമ്മിഷന്‍ ഇവരുടെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരിയുടെ പല്ലിന്റെ വേരുകള്‍ക്ക് മറ്റ് രോഗങ്ങള്‍ ഒന്നുമില്ലായെന്നു എക്സ്റേ പരിശോധിച്ചതില്‍ നിന്നു വ്യക്തമായി എന്നും രാകി ചെറുതാക്കിയ പല്ലുകളുടെ ഇനാമലും ഡെന്റിനും നഷ്ടമായി ഭാവിയില്‍ നശിച്ചു പോകാനുള്ള സാധ്യത ഉള്ളതായും ഡോക്ടര്‍ എല്‍.എസ്. ശ്രീല മൊഴി നല്‍കി. അലക്ഷ്യമായി മുന്‍കരുതലുകളില്ലാതെ പരാതിക്കാരിയുടെ ആരോഗ്യമുള്ള പല്ലുകള്‍ നശിപ്പിച്ചുകളയുകയും തന്മൂലം മാനസികവിഷമവും സാമ്പത്തിക നഷ്ടവും വരുത്തിയ കാനന്‍ ദന്തല്‍ ക്ലിനിക്കിലെ ദന്തല്‍ സര്‍ജന്റെ ചികില്‍സയില്‍ സേവന ന്യൂനത കണ്ടെത്തിയ കോടതി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. 

ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെയുള്ള ഗുണ്ടാ സംഘം പിടിയിൽ; പ്രതികളെ പിടികൂടിയത് വീട് വളഞ്ഞ് 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്