Film Actor arrested in Drug case : മയക്കുമരുന്നുമായി ആക്ഷന്‍ ഹീറോ ബിജു താരം വയനാട് പിടിയില്‍

Published : Dec 16, 2021, 05:34 PM ISTUpdated : Dec 16, 2021, 05:40 PM IST
Film Actor arrested in Drug case : മയക്കുമരുന്നുമായി ആക്ഷന്‍ ഹീറോ ബിജു താരം വയനാട് പിടിയില്‍

Synopsis

ഇയാളില്‍ നിന്ന് 0.14 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ പൊലീസ് കണ്ടെടുത്തു. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോം സ്‌റ്റേയില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.  

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ ലഹരി മരുന്നുമായി (Drug) സിനിമാ-സീരിയല്‍ താരം അറസ്റ്റില്‍. ആക്ഷന്‍ ഹീറോ ബിജു (Action hero biju) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എറണാകുളം മൂലമ്പിള്ളി സ്വദേശി പി ജെ ഡെന്‍സനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 0.14 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ പൊലീസ് കണ്ടെടുത്തു. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോം സ്‌റ്റേയില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. എസ് ഐ ഇ രാംകുമാറും സംഘവും ലഹരിവിരുദ്ധ സ്‌ക്വാഡുമാണ് പരിശോധന നടത്തിയത്. 40000 രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 

അപായപ്പെടുത്താന്‍ ശ്രമം, വിഷം നല്‍കി', പിന്നില്‍ ആരെന്ന് വെളിപ്പെടുത്തുമെന്ന് സരിത

കൊല്ലം: തന്നെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ (Saritha S Nair). നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെ വിഷം ബാധിച്ചിരുന്നു. വെല്ലൂരും തിരുവനന്തപുരത്തുമായി ഇപ്പോഴും ചികിത്സയിലാണ്. കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ എടുക്കുന്നുണ്ട്. രോഗം പൂർണ്ണമായും ഭേദമായ ശേഷം വിഷം നൽകിയത് ആരെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. 2015 ലെ കയ്യേറ്റം സംബന്ധിച്ച കേസില്‍ കഴിഞ്ഞ ദിവസം കൊട്ടാരക്കര കോടതിയിലെത്തിയപ്പോഴാണ് സരിത ഇക്കാര്യം പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്
മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം