
കൊച്ചി: ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത ‘അൽകു’ എന്ന ഷഫീഖ് 52 ലിറ്റര്‍ മദ്യവുമായി എക്സൈസിന്റെ പിടിയിലായി. രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ച് നൽകിയിരുന്ന ഷഫീഖിനെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു. കൊച്ചി നഗരത്തിൽ ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ച് നൽകുകയായിരുന്നു ഇയാളുടെ രീതി. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 37.7 ലിറ്റർ (58 കുപ്പി) ബിയറുമാണ് പ്രതിയിൽ നിന്നും പിടികൂടിയത്.
മദ്യ വില്പനയിലൂടെയാണ് ഇയാൾക്ക് ‘അൽകു’ എന്ന പേര് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മദ്യ വില്പനയ്ക്കായി ഉപയോഗിച്ച കാറും എക്സൈസ് സംഘം കണ്ടെത്തി. ഒരിക്കൽ പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി ഷെഫീഖ് സെൽഫി എടുത്തിരുന്നു. സമൂഹമാധ്യത്തിൽ പങ്കുവച്ച ഈ ചിത്രം വൈറലായതിനെ തുടർന്ന് ഷെഫീഖിന് ഓട്ടോർഷ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. അതിന് ശേഷവും തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam