
കൊല്ലം: പോക്‌സോ കേസിൽ വിധി പറയാനിരിക്കെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി കോടതിയിൽനിന്ന് മുങ്ങി. അസ്സം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കരുനാഗപ്പള്ളി പോക്‌സോ അതിവേഗ കോടതിയിൽ നിന്നും പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ചൊവ്വാഴ്ചയാണ് സംഭവം. കരുനാഗപ്പള്ളി പോക്സോ കോടതിയിയിൽ വിധി പറയാനിരിക്കെ ജാമ്യത്തിലായിരുന്നു പ്രതിയെ പൊലസ് എത്തിച്ചു, കേസിൽ സിറാജുൽ ഹഖ് കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയിൽ നിന്നും മുങ്ങി. വിവിധ വകുപ്പുകൾ പ്രകാരം 23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്യവെയാണ് അസം സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിയെ സിറാജുൽ ഹഖ് തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. പെൺകുട്ടി തന്‍റെ ഭാര്യയാണെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ശാസ്താംകോട്ട പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്നും മുങ്ങിയ പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam