മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

Published : Sep 29, 2024, 02:45 PM IST
 മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

Synopsis

പൂരം കലക്കലിലും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലും എഡിജിപിക്കെതിരെ അന്വേഷണം തുടരുമ്പോഴാണ് കണ്ണൂരിലെ ക്ഷേത്ര സന്ദർശനം.  

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂർ മാടായിക്കാവിൽ എഡിജിപി എംആർ അജിത് കുമാറിന്റെ ശത്രുസംഹാര പൂജ. ഇന്ന് രാവിലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ക്ഷേത്രത്തിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും എത്തിയ എം ആർ അജിത് കുമാർ ഇവിടങ്ങളിലും വഴിപാടുകൾ നടത്തി. പൂരം കലക്കലിലും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലും എഡിജിപിക്കെതിരെ അന്വേഷണം തുടരുമ്പോഴാണ് കണ്ണൂരിലെ ക്ഷേത്ര സന്ദർശനം.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു