പതിനൊന്നാമത് എന്‍ എന്‍ കക്കാട് പുരസ്‌കാരം ആദിത്ത് കൃഷ്ണക്ക്

By Web TeamFirst Published Dec 3, 2020, 6:11 PM IST
Highlights

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ചെയര്‍മാനും സി.കെ. ബാലകൃഷ്ണന്‍ കണ്‍വീനറും ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ എന്നിവര്‍ അംഗങ്ങളുമായ വിധിനിര്‍ണയ സമിതിയാണ് ആദിത്ത് കൃഷ്ണയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 

കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം പെരിന്തല്‍മണ്ണ സ്വദേശി ആദിത്ത് കൃഷ്ണ ചെമ്പത്തിന്. ആദിത്ത് കൃഷ്ണയുടെ കിടുവന്റെ യാത്ര എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരത്തി ഒന്നു രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ചെയര്‍മാനും സി.കെ. ബാലകൃഷ്ണന്‍ കണ്‍വീനറും ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ എന്നിവര്‍ അംഗങ്ങളുമായ വിധിനിര്‍ണയ സമിതിയാണ് ആദിത്ത് കൃഷ്ണയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ബാലസംവിധായകനും അഭിനേതാവുമായ ആദിത്ത് കൃഷ്ണ കോട്ടയം സിഎംഎസ് കോളേജില്‍ ഒന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥിയാണ്. ഡിസംബര്‍ അവസാനവാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
 

click me!