
തിരുവനന്തപുരം:മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് അടൂർ പ്രകാശ്. ഇക്കാര്യത്തിൽ അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുമ്പോൾ നിങ്ങളെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ ചേർന്നാണ് തീരുമാനമെടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അടൂർ പ്രകാശ് അത് അങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കുമെന്നും പ്രതികരിച്ചിരുന്നു.യുഡിഎഫ് യോഗം എപ്പോൾ ചേരുമെന്ന ചോദ്യത്തിന് വൈകാതെയുണ്ടാകുമെന്നായിരുന്നു മറുപടി. താനും മുഖ്യമന്ത്രിയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് നിങ്ങൾ വ്യാഖ്യാനിക്കേണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam