ഇൻകംടാക്സ്, പോസ്റ്റൽ, എംബസി ജോലി ഒഴിവ് പരസ്യം! നിയമന ഉത്തരവടക്കം കൊടുത്തു, ആകെ നഷ്ടം 42 ലക്ഷത്തിലധികം, പരാതി

Published : Nov 07, 2023, 09:45 PM IST
ഇൻകംടാക്സ്, പോസ്റ്റൽ, എംബസി ജോലി ഒഴിവ് പരസ്യം! നിയമന ഉത്തരവടക്കം കൊടുത്തു, ആകെ നഷ്ടം 42 ലക്ഷത്തിലധികം, പരാതി

Synopsis

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചെന്നൈ സ്വദേശികളിൽ നിന്നും മൂന്നാർ സ്വദേശികളായ ദമ്പതികളും ബന്ധുക്കളും ചേർന്ന് 45.20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

മൂന്നാർ: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചെന്നൈ സ്വദേശികളിൽ നിന്നും മൂന്നാർ സ്വദേശികളായ ദമ്പതികളും ബന്ധുക്കളും ചേർന്ന് 45.20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചെന്നൈ ഭാരതി നഗറിൽ താമസിക്കുന്ന കെ. തനിഷ്കയാണ് ഇതുസംബന്ധിച്ച് മൂന്നാർ പൊലീസിൽ പരാതി നൽകിയത്. മൂന്നാർ ലക്ഷം കോളനിയിൽ അരുൺ ദിനകരൻ, ഭാര്യ ജെൻസി, അരുണിന്റെ പിതാവ് അംബ, ഭാര്യ വിജയ, ബന്ധു പനീർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് തട്ടിപ്പ് നടന്നത്. തനിഷ്കയുടെ ബന്ധുക്കളും ഉന്നത വിദ്യാഭ്യാസ യോഗ്യതയുമുള്ള നാലുപേർക്ക് ജോലി അന്വേഷിക്കുന്നതിനിടയിലാണ് റിജിംസ് സൊല്യൂഷൻസ് എന്ന വെബ് സൈറ്റിൽ കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികകളിൽ ജോലി ഒഴിവുള്ളതായി കണ്ടെത്തിയത്. 

തുടർന്ന് ബന്ധപ്പെട്ടപ്പോൾ ഇൻകം ടാക്സ്, പോസ്റ്റൽ വകുപ്പ്, ഇന്ത്യൻ എംബസി എന്നിവടങ്ങളിൽ ഒഴിവുള്ളതായി വെബ്സൈറ്റ് ഉടമയായ
അരുൺ അറിയിച്ചു. തുടർന്ന് തനിഷ്കയും ബന്ധുക്കളും മൂന്നാറിലെത്തി അപേക്ഷകൾ അയക്കുന്നതിനും മറ്റുമായി പതിനായിരം രൂപ നൽകി. ഇവരെ വിശ്വസിപ്പിക്കുന്നതിനായി അപേക്ഷ അയച്ചതിന്റേയും മറ്റും രേഖകൾ അരുൺ അയച്ചു നൽകി. ഇതിനു ശേഷം രണ്ടു പേർക്ക് ഇൻകം ടാക്സ്, ഇന്ത്യൻ എംബസി എന്നിവടങ്ങളിൽ നിന്നെന്ന പേരിൽ വ്യാജ നിയമന ഉത്തരവുകൾ ലഭിച്ചു. ഇതിനിടയിലാണ് പല തവണയായി 45.20 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിലും മറ്റുമായി അരുൺ തട്ടിയെടുത്തത്.

ഇതിൽ തനുഷ്കയുടെ ബന്ധുവായ വരുൺ  തട്ടിപ്പുകാരുടെ ആവശ്യപ്രകാരം 2019 അവസാനം ദില്ലിയിലെത്തി ജോലിക്ക് കയറുന്നതിന് മുൻപ് തട്ടിപ്പുകാരുടെ ആവശ്യപ്രകാരം രണ്ടു മാസത്തെ കംപ്യൂട്ടർ കോഴ്സ് പഠിക്കാനാരംഭിച്ചു. എന്നാൽ ഇതിനു ശേഷം ജോലിക്ക് കയറാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ഇൻകം ടാക്സ് ഓഫീസിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അരുണുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് തട്ടിപ്പിനിരയായവർ പണമാവശ്യപ്പെട്ട് മൂന്നാറിലെ വീട്ടിലെത്തി. 

Read more: 'കേരളീയത്തിൽ കണ്ടത് മയക്കുമരുന്ന് - ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടുന്നത്'; കേരളത്തിന് തന്നെ അപമാനമെന്ന് ബിജെപി

എന്നാൽ അരുണിന്റെ ബന്ധുവായ പനീർ തൻന്റെ സൈലൻന്റ് വാലിയിലുള്ള സ്ഥലം വിറ്റു പണം മുഴുവൻ നൽകാമെന്നും ഉറപ്പു നൽകി. ഈ  സ്ഥലത്തിന്റെ പണയത്തിലിരിക്കുന്ന രേഖകൾ എടുക്കുന്നതിനായി അരുണിൻന്റെ ഭാര്യ ജെൻസി വഴി 1.10 ലക്ഷം രൂപ വീണ്ടും തട്ടിയെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഭൂമിയുടെ രേഖകൾ പരിശോധിച്ചതിൽ നിന്നും ഇത് വ്യാജമാണെന്നും സർക്കാർ ഭൂമിയാണന്നും കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. പല തവണ പണം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതായതോടെയാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്. തട്ടിപ്പിനിരയായവർക്കു വേണ്ടി ബന്ധുവായ തനിഷ്കയാണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിൽ നിന്നെത്തിയിട്ട് ദിവസങ്ങൾ മാത്രം, കല്ലുമ്മക്കായ പറിക്കാന്‍ പോയ പ്രവാസി യുവാവ് കോഴിക്കോട് കടലിൽ മരിച്ച നിലയില്‍
കറന്‍റ് ബില്ല് കുടിശ്ശിക 30 കോടിയോളം രൂപ; എച്ച്എംടി കളമശ്ശേരി യൂണിറ്റിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി, ഉത്പാദനം നിലച്ചു