മഞ്ചേരി കോടതിയിലെ അഭിഭാഷകൻ സികെ സമദിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 10, 2024, 12:51 PM IST
മഞ്ചേരി കോടതിയിലെ അഭിഭാഷകൻ സികെ സമദിനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പ്രഭാത സവാരിക്കിടെ ഇതുവഴി വന്ന യാത്രക്കാരാണ്  റോഡരികിൽ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി

മലപ്പുറം: മഞ്ചേരിയിൽ അഭിഭാഷകനെ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശി സി.കെ സമദാണ് മരിച്ചത്. പ്രഭാത സവാരിക്കിടെ ഇതുവഴി വന്ന യാത്രക്കാരാണ്  റോഡരികിൽ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവത്തിൽ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി