82 ദിവസത്തെ ജയില്‍വാസം; ഒടുവില്‍ പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളെ കോടതി വെറുതെവിട്ടു

Published : Aug 12, 2026, 09:03 PM IST
Pocso case

Synopsis

പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട ബാലുശ്ശേരി സ്വദേശി ഇ.കെ മമ്മദിനെ കൊയിലാണ്ടി കോടതി വെറുതെവിട്ടു. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം കണ്ടെത്താനാവാത്തതും പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലാത്തതും കണക്കിലെടുത്താണ് കോടതി നടപടി.

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളെ തെളിവുകളില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പത്തുവയസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ബാലുശ്ശേരി പൂനത്ത് സ്വദേശി ഇ.കെ മമ്മദിനെയാണ് കൊയിലാണ്ടി കോടതി വെറുതെവിട്ടത്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നുവെന്ന് കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി.

2022 മാര്‍ച്ച് 31നാണ് മമ്മദിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. 82 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം കിട്ടിയെങ്കിലും സ്വന്തം വീട്ടില്‍ പോകാനായില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി തന്നെ വിശ്വസനീയമല്ലെന്ന് കണ്ടെത്തിയാണ് കേസ് തള്ളിയത്. വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുള്ള പോലീസുകാരിയാണ് കേസിന് പിന്നിലെന്നാണ് മമ്മദ് ആരോപിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബെം​ഗളൂരുവിൽ വാഹനാപകടം; കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം
ഓഫീസിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു, പിന്നാലെയെത്തിയ ലോറി ഇടിച്ചു; ബെംഗളൂരുവില്‍ മലയാളി യുവതി മരിച്ചു