പ്രണയത്തിൽ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ പിന്തുടർന്ന് ഉപദ്രവിച്ചു, ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു, 23കാരൻ അറസ്റ്റിൽ

Published : Oct 29, 2023, 02:51 PM IST
പ്രണയത്തിൽ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ പിന്തുടർന്ന് ഉപദ്രവിച്ചു, ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു, 23കാരൻ അറസ്റ്റിൽ

Synopsis

പ്രതിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു

തിരുവനന്തപുരം: പ്രണയ ബന്ധം ഉപേക്ഷിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൂന്തള്ളൂർ വലിയ ഏല തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണുവിനെ (23) ആണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയെ പിന്തുടർന്ന് വർക്കല പുത്തൻചന്തയിൽ വെച്ചാണ് യുവാവ് ഉപദ്രവിച്ചത്. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. ഈ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. 

സീനിയർ വിദ്യാര്‍ത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചതായി പരാതി, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

വർക്കല എ എസ് പിയുടെ നിർദേശ പ്രകാരം കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ സജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബാലു, പ്രേംകുമാർ, അനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നവംബർ 30ന് വിആർഎസ് എടുത്തു, പിന്നെ കാണാതായി, കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി
ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്