Asianet News MalayalamAsianet News Malayalam

സീനിയർ വിദ്യാര്‍ത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചതായി പരാതി, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കോളജിനുള്ളില്‍ വെച്ച്  സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി

'undressed and kicked in the genitals'; ABVP activists brutally beat up the student-Complaint registered
Author
First Published Oct 28, 2023, 3:38 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം വിടിഎംഎൻഎസ്എസ് കോളേജിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികൾ കൂട്ടംചേര്‍ന്ന് ആക്രമിച്ചതായി പരാതി. ഒന്നാം വര്‍ഷ ബിഎ എക്കണോമിക്സ് വിദ്യാര്‍ഥി നീരജിനാണ് പരിക്കേറ്റത്. 15ഓളം സീനിയർ വിദ്യാർത്ഥികൾ ചേര്‍ന്ന് റാഗിംഗ് നടത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയും കുടുംബവും പൊലിസിൽ പരാതി നൽകി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടര മണിക്കാണ് സംഭവം.

കോളേജിലെ സീനിയർ വിദ്യാർത്ഥികളായ ആരോമൽ, ​ഗോപീക‍ൃഷ്ണൻ, പ്രണവ്, വിവേക് കൃഷ്ണൻ എന്നിവരും മറ്റ് സീനിയർ വിദ്യാർത്ഥികളും ചേർന്ന്  നീരജിനെ ഉപദ്രവിച്ചെന്നാണ് പരാതി. കോളേജിൽ കയറണമെങ്കിൽ സീനിയർ വിദ്യാർത്ഥികളെ കാണണമെന്ന് പറഞ്ഞു. ചെന്നപ്പോൾ ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചുവെന്നും ചെവിക്ക് അടിച്ചെന്നുമാണ് നീരജ് പരാതിയില്‍ പറയുന്നത്. പരാതി നൽകിയാൽ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. വിദ്യാർത്ഥിയുടെ പരാതി പരിശോധിച്ച് വരികയാണെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. പാറശ്ശാല പൊലിസ് നീരജിന്റെ മൊഴി രേഖപ്പെടുത്തി. കോളേജിൽ നിന്നുള്ള റിപ്പോര്ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയെന്നാണ് പൊലീസ് വിശദീകരണം.

readmore.. കാറിനെച്ചൊല്ലി തര്‍ക്കം; മാരുതി ട്രൂ വാല്യു ഷോറൂമിൽ യുവതികളെയടക്കം പൂട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ

 

Follow Us:
Download App:
  • android
  • ios