
ഹരിപ്പാട് : വിഷം കഴിച്ച ശേഷം വീടിന് തീവെച്ച മധ്യ വയസ്കൻ മരിച്ചു. കുമാരപുരം എരിക്കാവ് ആനകേരി പറമ്പിൽ ( അത്തം) തമ്പാൻ (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 നായിരുന്നു സംഭവം. വിഷം കഴിച്ച ശേഷം ഇയാള്‍ പെട്രോൾ ഒഴിച്ച് വീടിന് തീ ഇട്ടുകയായിരുന്നു. തുടര്‍ന്ന് അകത്തെ മുറിയിൽ കയറിയ ശേഷം ഇയാള്‍ ഉറക്കെ നിലവിളിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ബഹളം കേട്ടു നാട്ടുകാർ കൂടി ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു.
ഹരിപ്പാട് ഫയർ ഫോഴ്സ് എത്തി തീ അണച്ച ശേഷം മുറിയിൽ നിന്നും തമ്പാനെ പുറത്തെത്തിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളൽ ഏറ്റിട്ടില്ലെങ്കിലും വിഷം കഴിച്ചതിനാലാണ് മരിച്ചത്. വീടിന്‍റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു.
വീട്ടിൽ ഉണ്ടായിരുന്ന ഉപകരണങ്ങളും ഉള്ളിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറും കത്തി നശിച്ചു. മക്കളും മരുമക്കളും ജോലി സംബന്ധമായി ദൂരെ സ്ഥലങ്ങളിലാണ്. തമ്പാൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മാനസികമായി പ്രശ്നമുള്ള ആളാണെന്നും കഴിഞ്ഞ ദിവസം വീടിന് തീ ഇടുമെന്ന് പറഞ്ഞ വാങ്ങി വെച്ചിരുന്ന 10 ലിറ്റർ പെട്രോൾ എടുത്തു മാറ്റിയിരുനെന്നും ബന്ധുക്കൾ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam