
ഇടുക്കി: കരാര്‍ ലംഘിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത കെട്ടിടം പ്രവര്‍ത്തന രഹിതമായിട്ട് ഒരുവര്‍ഷം. 9 ലക്ഷം രൂപമുടക്കി കെട്ടിടത്തിന്റെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം നടത്തിയില്ല. ജീവനക്കാരെ നിര്‍മിക്കാത്തതും പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.
2018 ഡിസംബര്‍ 27നാണ് എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം ഇന്‍സ്ട്രീസ് കമ്പനിയില്‍ നിന്നും ഭൂമിയും അനുബന്ധ കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍ക്കാരുമായി നിലനിന്നിരുന്ന കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. സന്ദര്‍ശകര്‍ക്കായി 9 സൂട്ട് മുറികളും, ഒരു റസ്റ്റോറന്റും മൂന്ന് വി.ഐ.പി മുറികളുമാണ് കെട്ടിടത്തിലുള്ളത്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാരിന്റെ വി ഐ പി കാറ്റഗിരിയിലുള്ളവര്‍ക്കാണ് നല്‍കുക. 2018-19 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 9 ലക്ഷം രൂപമുടക്കി ടൈല്‍സ്, പെയിന്റിങ് എന്നിവ പൂര്‍ത്തിയാക്കി.
കഴിഞ്ഞ മാസം മന്ത്രിമാരടങ്ങുന്ന സംഘം നേരിട്ടെത്തി ഉദ്ഘാടനം പൂര്‍ത്തിയാക്കി കെട്ടിടത്തിന്റെ പ്രവര്‍ത്തം ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സമീപത്തായി മലായാളം ഇന്‍ര്‍സ്ട്രീസ് നിര്‍ര്‍മ്മിച്ച പുതിയ കെട്ടിടത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ മൂര്‍ച്ചിച്ചതോടെ ഉദ്ഘാടനം നിലച്ചു. 2032 വരെ പാട്ടക്കാലവധിയുണ്ടായിരുന്ന കമ്പനി സമീപത്തായി 24 കടമുറികള്‍ നിര്‍മ്മിച്ചിരുന്നു. സ്വകാര്യവ്യക്തികള്‍ക്കും ബാങ്കുകള്‍ക്കുമാണ് കടമുറികള്‍ വീതിച്ചുനല്‍കിയത്. എന്നാല്‍ കരാര്‍ ലംഘനത്തിനിടെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്കൊപ്പം കടമുറികളും സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ നടത്തിയ ശ്രമം കച്ചവടക്കാര്‍ എതിര്‍ത്തു.
നിയമപ്രകാരം കടമുറികള്‍ ലേലം ചെയ്യുന്നതിന് പൊതുമാരമത്ത് വകുപ്പ് നടപടികള്‍ ആരംഭിച്ചതോടെ കച്ചവടക്കാര്‍ കോടതിയെ സമീപിച്ച് നിര്‍ത്തിവെയ്ക്കല്‍ നോട്ടീസ് സമ്പാതിക്കുകയായിരുന്നു. നിലവില്‍ കടമുറികളെചൊല്ലിയുള്ള തര്‍ക്കം മുറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. മൂന്നാര്‍ ടൗണിന്റെ ഹ്യദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കെട്ടിടം ഇപ്പോള്‍ ആര്‍ക്കും വേണ്ടത്ത അവസ്ഥയിലാണ് ഉള്ളത്. ഇടദിവസങ്ങളില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ എത്തുന്നതല്ലാതെ മറ്റാരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. സീസണില്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കേണ്ട കെട്ടിടമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അടഞ്ഞുകിടക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam