നാട്ടിൽ നല്ല ജോലി, പെരുമാറ്റം, രണ്ട് മാന്യന്മാർ; മാസങ്ങളുടെ നിരീക്ഷണത്തിനൊടുവിൽ പിടിയിലായപ്പോൾ കഥ മാറി!  

Published : Jul 04, 2023, 11:46 PM IST
നാട്ടിൽ നല്ല ജോലി, പെരുമാറ്റം, രണ്ട് മാന്യന്മാർ; മാസങ്ങളുടെ നിരീക്ഷണത്തിനൊടുവിൽ പിടിയിലായപ്പോൾ കഥ മാറി!  

Synopsis

47.830 ഗ്രാം എം.ഡി എം എ യുമായി   ബേപ്പൂരിൽ നിന്നും . 630 ഗ്രാം കഞ്ചാവുo, 3.2 ഗ്രാം എംഡി എം.എ യുമായി എരഞ്ഞിക്കലിൽ നിന്നുമാണ് രണ്ട് പേർ പിടിയിലായത്

കോഴിക്കോട്:  ബാംഗ്ലൂരിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കൾ കോഴിക്കോട് പിടിയിലായി. ന്യൂ ജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി ബേപ്പൂർ സ്വദേശി പടന്നയിൽ ഹൗസിൽ റാസി പി (29), എരഞ്ഞിക്കൽ സ്വദേശി കൊടമന ഹൗസിൽ അർജുൻ കെ (28) എന്നിവരാണ് പിടിയിലായത്. നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്)  ബേപ്പൂർ സബ് ഇൻസ്പെക്ട്ടർ ഷുഹൈബ് കെ എലത്തൂർ സബ് ഇൻസ്പെക്ടർ സന്ദീപ് ഇ എം എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.   
           
റാസിയുടെ ബേപ്പൂരിലെ വീട്ടിൽ നിന്ന് 47.830 ഗ്രാം എം.ഡി.എം.എ. പരിശോധനയിൽ ബേപ്പൂർ പൊലീസ് കണ്ടെടുത്തു. എരഞ്ഞിക്കൽ കൈ പുറത്ത് പാലം റോഡിൽ വച്ച് 630 ഗ്രാം കഞ്ചാവും , 3.2 ഗ്രാം എം ഡി എം എ -യുമായിട്ടാണ് അർജുൻ എലത്തൂർ പൊലീസിന്റെ പിടിയിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജു ഐപിഎസി -ന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും,  ബേപ്പൂർ , എലത്തൂർ  പൊലീസും നടത്തിയ പരിശോധനയിലാണ്  ഇവർ പിടിയിലായത്.

പിടിയിലായ ഇവർ ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും ലഹരി മാഫിയയുമായുള്ള ബന്ധം പരിശോധനയിൽ ആണെന്നും ഇവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും, ഫോൺ രേഖകളും പരിശോധിച്ച് വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്നും ബേപ്പൂർ ഇൻസ്പെക്ടർ ബിശ്വാസ്.എൻ, എലത്തൂർ ഇൻസ്പെക്ടർ സായൂജ് കുമാർ എ എന്നിവർ പറഞ്ഞു.

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, അഖിലേഷ് കെ അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്. ബേപ്പൂർ സ്റ്റേഷനിലെ എ എസ് ഐ' ദീപ്തി ലാൽ, ശ്രീജേഷ്, ഷിനോജ്, സജില. എലത്തൂർ സ്റ്റേഷനിലെ എ.എസ്.ഐ രഞ്ജിത്ത് കുമാർ. പി , റെനീഷ്, രാജേഷ് കുമാർ, മധുസൂധനൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

പിടിയിലായ രണ്ടു പേരും നാട്ടിൽ മാന്യന്മാർ

മയക്കുമരുന്നുമായി കോഴിക്കോട് പിടിയിലായ രണ്ട് പേരും നാട്ടിൽ വളരെ മാന്യന്മാരായി തോന്നിപ്പിച്ചായിരുന്നു നടപ്പ്. ഈ പുറംമോടിയുടെ മറവിൽ ലഹരി വിൽപന നടത്തുന്നവർ. ബേപ്പൂരിൽ നിന്നും പിടിയിലായ റാസി വസ്ത്ര വ്യാപാരo നടത്തുന്നയാളാണ്. വസ്ത്രങ്ങൾ പർച്ചേസ് നടത്തുന്ന പേരിൽ ബാംഗ്ലൂർ യാത്ര നടത്തി ബാഗ്ലൂരിൽ നിന്നും കൊണ്ട് വരുന്നത് മാരക ലഹരിമരുന്നാണ്. നല്ല കസ്റ്റമറെ കണ്ടെത്തി വിശ്വാസ യോഗ്യമായാൽ മാത്രം. വിൽപന നടത്തുന്ന രീതിയാണ് റാസിയുടെത്.

Read more: കോഴിക്കോട് കളക്ടർ കല്ലായി തീരത്ത് വണ്ടി നിർത്തി; വഴിമറന്ന തമിഴ്നാട് സ്വദേശി ബന്ധുക്കൾക്കരികിലെത്തി...!

എരഞ്ഞിക്കലിൽ നിന്നും പിടികൂടിയ അർജുൻ കോൾ ഡ്രൈവറാണ്. രാത്രികാലങ്ങളിൽ ഡ്രൈവർ ഡ്യൂട്ടി എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. ബൈക്കിലും . കാറിലും സഞ്ചരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന രീതിയാണ്. ഇത് വരെ മയക്കുമരുന്ന് കേസുകളിൽ ഒന്നും പെടാത്തതിനാലും, കച്ചവട രീതി വളരെ തന്ത്രപരമായതിനാലും . hzeലീസ് പിടികൂടില്ല എന്ന വിശ്വാസമായിരുന്നു ഇവർക്ക് എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളമായി ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ലഹരിവിൽപന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് കച്ചകെട്ടിയിറങ്ങി എംവിഡി; രണ്ടാഴ്ചയ്ക്കിടെ കുടുങ്ങിയത് 437 വാഹനങ്ങള്‍, ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് ഹെൽമറ്റ് ധരിക്കാത്തതിന്
പൊങ്കൽ ആഘോഷത്തിനിടെ തർക്കം; ടെമ്പോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി, സുഹൃത്തിന് പരിക്കേറ്റു