ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; മൂന്ന് ബൈക്കുകൾ തകർത്തു, ആളുകൾ ചിതറിയോടി

Published : Mar 24, 2024, 08:57 AM ISTUpdated : Mar 24, 2024, 08:59 AM IST
ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; മൂന്ന് ബൈക്കുകൾ തകർത്തു, ആളുകൾ ചിതറിയോടി

Synopsis

അധികൃതരുടെ സമയോചിതമായ ഇടപെടൽ മൂലം ആനയെ വളരെ പെട്ടെന്ന് തന്നെ തളക്കാൻ സാധിച്ചു. 

തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന വിരണ്ടു. രണ്ടാം തവണയാണ് ആറാട്ടുപുഴ ആന വിരണ്ടത്. രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അരക്കിലോമീറ്ററോളം ആന വിരണ്ടോടി. മൂന്ന് ബൈക്കുകളും തകർത്തു. വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ആനയെ തളക്കാൻ സാധിച്ചു. വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. പാപ്പാൻമാരും എലഫന്റ് സ്ക്വാഡും സ്ഥലത്തുണ്ടായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടൽ മൂലം ആനയെ വളരെ പെട്ടെന്ന് തന്നെ തളക്കാൻ സാധിച്ചു. 

കഴിഞ്ഞ ദിവസവും ആനയിടഞ്ഞിരുന്നു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാൾ ഭഗവതിയുടെയും ആനകളാണ് ഇടഞ്ഞത്. ആനയിടഞ്ഞതോടെ ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റു. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2013ന് ശേഷം ആദ്യം, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കും; അറിയിപ്പുമായി ജാർഖണ്ഡ് തെര. കമ്മീഷൻ
വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വരനെ കൈയേറ്റം ചെയ്ത് മദ്യപസംഘം