'ചെടി കുപ്പി മുതൽ ഫ്രിഡ്ജ് ട്രേയിലെ വെള്ളം വരെ ഭീഷണി'; പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമെന്ന് കലക്ടർ

Published : Mar 24, 2024, 07:18 AM IST
'ചെടി കുപ്പി മുതൽ ഫ്രിഡ്ജ് ട്രേയിലെ വെള്ളം വരെ ഭീഷണി'; പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമെന്ന് കലക്ടർ

Synopsis

മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്നും കലക്ടര്‍ വ്യക്തമാക്കി.

കൊല്ലം: പകര്‍ച്ചവ്യാധി പ്രതിരോധം, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എന്‍ ദേവദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപനയോഗത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ കണ്ടൈനര്‍ എലിമിനേഷന്‍ ക്യാമ്പയിന്‍ ജില്ലയില്‍ തുടരുകയാണ്. മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്നും കലക്ടര്‍ വ്യക്തമാക്കി.

വീടിനുള്ളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്ന കുപ്പികളിലും മറ്റുമുള്ള വെള്ളം, എസി, ഫ്രിഡ്ജ് എന്നിവയിലെ ട്രേയിലെ വെള്ളം, മീന്‍പിടുത്തതിന് ശേഷം നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയ കൊതുകുകളുടെ പ്രജനനസ്ഥലങ്ങള്‍ ജനപങ്കാളിത്തത്തോടെ നശിപ്പിക്കണം. ഹെപ്പറ്റൈറ്റിസ് ബി, സി തടയുന്നതിനായി ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ടാറ്റു ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. 

പകര്‍ച്ചവ്യാധി പ്രതിരോധം, മഴക്കാല പൂര്‍വ ശുചീകരണം എന്നിവയില്‍ ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമസഭകളുടെയും, വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മറ്റികളുടെയും സഹകരണം ഉറപ്പാക്കും. മാസ് ക്യാമ്പയിന്‍, അതത് പ്രദേശത്തെ ആരോഗ്യസ്ഥാപനങ്ങളുമായി ചേര്‍ന്ന് യോഗങ്ങള്‍ എന്നിവയും നടത്തും. ബോട്ടുകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഫിഷറീസ് വകുപ്പിന്റെ സഹകരണം ഉറപ്പാക്കും. ഡ്രൈ ഡേ ആചരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണവും നടത്തും.

മലേറിയ, ഫൈലേറിയ തുടങ്ങിയവയുടെ സ്‌ക്രീനിങ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ശക്തമാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പേവിഷബാധ, നിപ തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ തടയുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടത്തും. വേനല്‍ക്കാലമായതിനാല്‍ വയറിളക്കം, ഷിഗെല്ല, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും നല്‍കിയെന്ന് കലക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ഐ.എം എ, ഐ എ പി പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്എസ്എൽസി വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ്: 'സ്‌കൂൾ സാമഗ്രികൾ തകർത്താൽ കാശ് വാങ്ങിയ ശേഷം മാത്രം ടിസി' 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം: പരാതി നൽകി മുസ്ലീം ലീഗ്, മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്
ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ