തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, 5 യുവാക്കൾ ചികിത്സയിൽ; ആക്രമിച്ചത് പുത്തൻപാലം രാജേഷെന്ന് പരാതിയിൽ  

Published : Dec 26, 2023, 10:48 PM ISTUpdated : Dec 26, 2023, 10:53 PM IST
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, 5 യുവാക്കൾ ചികിത്സയിൽ; ആക്രമിച്ചത് പുത്തൻപാലം രാജേഷെന്ന് പരാതിയിൽ  

Synopsis

പുത്തൻപാലം രാജേഷ് ആക്രമിച്ചതായാണ് യുവാക്കൾ പരാതി നൽകിയത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അഞ്ച് യുവാക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് ആക്രമിച്ചതായാണ് യുവാക്കൾ പരാതി നൽകിയത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. 

വീടിന് മുന്നിൽ വന്ന് യുവാക്കൾ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് പുത്തൻപാലം രാജേഷിന്റെ ഭാര്യ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് യുവാക്കൾക്ക് മർദ്ദനമേറ്റതെന്നാണ് പൊലീസ് പറയുന്നത്. 

 

PREV
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന