അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

Published : Aug 24, 2023, 01:50 PM ISTUpdated : Aug 24, 2023, 01:52 PM IST
അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

Synopsis

കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 

ശിശുവിന് തൂക്ക കുറവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. മാതാവിന് അരിവാള്‍ രോഗമുണ്ടായിരുന്നു. ഇതിന് ചികിത്സയും തേടിയിരുന്നു. അരിവാള്‍ രോഗം മൂലമുള്ള പ്രശ്‌നമാണോ ഗര്‍ഭസ്ഥ ശിശുവിനെ ബാധിച്ചതെന്ന് വ്യക്തത വരേണ്ടതുണ്ട്. 
 

തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്കേറ്റ സംഭവം; നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരു നടപടിയും എടുക്കാതെ ആരോഗ്യ വകുപ്പ്. സ്ട്രച്ചറില്‍ നിന്നും രോഗി വീണിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ആശുപത്രി അധികൃതര്‍. കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് നെഞ്ചുവേദന വന്നതോടെ ലാലിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പായുകയായിരുന്നു പനവൂര്‍ മാങ്കുഴി സ്വദേശി സുനില്‍. ഭാര്യയെ താങ്ങിയെടുത്ത് സ്ട്രച്ചറില്‍ കിടത്തിയതേ ഓര്‍മ്മയുള്ളു, സ്ട്രച്ചര്‍ തകര്‍ന്ന് ലാലി താഴേ വീഴുകയായിരുന്നുവെന്ന് സുനില്‍ പറയുന്നു. നട്ടെല്ലിന് ക്ഷതം സംഭവിച്ച് ആറു മാസത്തോളം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയ ലാലിക്ക് ഈ വീഴ്ച കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കി. നെഞ്ചുവേദനയ്‌ക്കൊപ്പം നടു ഇടിച്ച് വീഴുകയും ചെയ്തതോടെ വിദഗ്ധ പരിശോധനയ്ക്കായി ലാലിയെയും കൊണ്ട് സ്വകാര്യ ആശുപത്രികള്‍ കയറി ഇറങ്ങുകയാണ് സുനില്‍. അതേസമയം, സ്ട്രച്ചറില്‍ നിന്ന് രോഗി വീണിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ആശുപത്രി അധികൃതര്‍.

  സ്കൂളിലേക്കുള്ള സ്റ്റേഷനറി വാങ്ങാം, യൂണിയൻ കോപ് 'ബാക് ടു സ്കൂൾ' മൂന്നാം ഘട്ടം 
 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്