ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നു വരെ 'ബാക് ടു സ്കൂൾ' ക്യാംപെയ്ൻ
മൂന്നാമതും 'ബാക് ടു സ്കൂൾ' ക്യാംപെയ്ൻ അവതരിപ്പിച്ച് യൂണിയൻ കോപ്. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നു വരെ പുതിയ ക്യാംപെയ്നിലൂടെ വിവിധ ഉൽപ്പന്നങ്ങൾ വാങ്ങാനാകും.
ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ വാങ്ങാം. വിവിധ ഘട്ടങ്ങളിലായി അവതരിപ്പിച്ച ക്യാംപെയ്ൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അക്കാദമിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഉപയോഗപ്രദമാകുമെന്നാണ് യൂണിയൻ കോപ് പ്രതീക്ഷിക്കുന്നത്. എക്സ്ക്ലൂസിവ് സ്റ്റേഷനറി ഉൽപ്പന്നങ്ങൾ കുട്ടികൾക്കായി ഈ ഓഫറിലൂടെ വാങ്ങാനാകും.
