ഫ്ളോട്ടിങ് ബ്രിഡ്ജിൽ പെടയ്ക്കണ മത്തി, വാരിക്കൂട്ടി സഞ്ചാരികള്‍, ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും ചാകര

Published : Oct 09, 2023, 09:55 AM ISTUpdated : Oct 09, 2023, 09:58 AM IST
ഫ്ളോട്ടിങ് ബ്രിഡ്ജിൽ പെടയ്ക്കണ മത്തി, വാരിക്കൂട്ടി സഞ്ചാരികള്‍, ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും ചാകര

Synopsis

കഴിഞ്ഞ ദിവസവും ഫ്ളോട്ടിങ് ബ്രിഡ്ജിൽ ചാളച്ചാകര അടിഞ്ഞിരുന്നു. 110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്

ചാവക്കാട്: തിരകള്‍ക്കൊപ്പം ഒഴുകി നടക്കാന്‍ അവസരമൊരുക്കി ചാവക്കാട് തുറന്ന ഫ്ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും ചാളച്ചാകര. ഇന്ന് രാവിലെ 6 മണിയോടെയാണ് ഫ്ളോട്ടിങ് ബ്രിഡ്ജിൽ കൂട്ടത്തോടെ ചാള എത്തിയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ കവറുകളിലും സഞ്ചികളിലുമായി ചാള വാരിയെടുത്തു. കഴിഞ്ഞ ദിവസവും ഫ്ളോട്ടിങ് ബ്രിഡ്ജിൽ ചാളച്ചാകര അടിഞ്ഞിരുന്നു. 110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്.

സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഏകദേശം ഒരു കോടി രൂപ നിര്‍മാണ ചെലവാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന് വന്നിട്ടുള്ളത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസമാണ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. തൃശൂരിലെ ആദ്യത്തെ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ആണിത്. ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണുള്ളത്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാം.

ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി നാല് കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്. മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതല്‍ ചന്തമേക്കാന്‍ ആണ് ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജും ഒരുക്കിയത്. 100 മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.

തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചാവക്കാട് ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് തയ്യാറാക്കിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്. ഗുരുവായൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു