സുഹൃത്തുക്കളോടൊത്ത് കടലിൽ കുളിക്കാൻ പോയി തിരയിൽപ്പെട്ടു, 15കാരനെ കാണാനില്ല

Published : Oct 09, 2023, 02:30 AM IST
സുഹൃത്തുക്കളോടൊത്ത് കടലിൽ കുളിക്കാൻ പോയി തിരയിൽപ്പെട്ടു, 15കാരനെ കാണാനില്ല

Synopsis

കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് സുഹൃത്തുക്കളായ അഞ്ചംഗ  സംഘം കുളിക്കാനായി പനത്തുറ പൊഴിക്കരയിൽ എത്തിയത്.

തിരുവനന്തപുരം: പനത്തുറ പൊഴിക്കരയിൽ  കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ  കാണാതായി. പാച്ചല്ലൂർ കൊല്ലം തറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ലേഖയുടെയും  മകൻ വിഷ്ണു (അംജിത്ത്-15)നെയാണ് കടലിൽ കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് സുഹൃത്തുക്കളായ അഞ്ചംഗ  സംഘം കുളിക്കാനായി പനത്തുറ പൊഴിക്കരയിൽ എത്തിയത്. കുളിക്കുന്നതിനിടയിൽ ഇവർ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇതിൽ മൂന്നുപേർ നീന്തി മറുകര എത്തി. മറ്റൊരാൾ തലനാരിഴക്ക്  രക്ഷപ്പെട്ട് കരയക്ക് കയറിയെങ്കിലും അംജിത്തിനെ കാണാതാവുകയായിരുന്നു. പട്ടം സെൻറ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് കാണാതായ അംജിത്ത്. വിവരമറിഞ്ഞ് നാട്ടുകാരും വിഴിഞ്ഞം കോസ്റ്റൽ പൊലീസും പൂന്തറ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്