പന്നി ഫാമില്‍ കടുവ, 20 പന്നികളെ കൊന്നു, പിടികൂടാൻ ഉറപ്പിച്ച് വനംവകുപ്പ്

Published : Jan 06, 2024, 04:40 PM IST
പന്നി ഫാമില്‍ കടുവ, 20 പന്നികളെ കൊന്നു, പിടികൂടാൻ ഉറപ്പിച്ച് വനംവകുപ്പ്

Synopsis

ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രദേശത്ത് നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ കടുവ എത്തിയിരിക്കുന്നതെന്ന് വനംവകുപ്പ്.

സുല്‍ത്താന്‍ ബത്തേരി: വാകേരി മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം. പ്രദേശത്തെ പന്നി ഫാം ആക്രമിച്ച കടുവ ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കൊലപ്പെടുത്തി. ഫാമില്‍ നിന്നു ഏകദേശം അമ്പത് മീറ്റര്‍ മാറി വനാതിര്‍ത്തിയില്‍ കുറ്റിക്കാട്ടിലാണ് പന്നികളുടെ ജഡം കൂട്ടത്തോടെ കണ്ടെത്തിയത്. രണ്ട് പന്നിക്കുഞ്ഞുങ്ങളെ ഫാമിലും ചത്തനിലയില്‍ കണ്ടെത്തി. 

കഴിഞ്ഞ രാത്രിയിലായിരിക്കാം ആക്രമണമുണ്ടായതെന്നാണ് ഫാം ഉടമ കരിക്കുളത്ത് ശ്രീനേഷ് പറയുന്നത്. ആറു വര്‍ഷം മുന്‍പ് ഫാമില്‍ കടുവ ആക്രമണം നടത്തിയിരുന്നെന്നും ആനകളുടെ ആക്രമണം ഇപ്പോഴും നടക്കുന്നുണ്ടെന്നും ശ്രീനേഷ്  പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഫാമിന് സമീപത്തെ കാല്‍പ്പാടുകള്‍ പരിശോധിച്ച് ആക്രമണത്തിന് പിന്നില്‍ കടുവ തന്നെയാണെന്ന് ഉറപ്പിച്ചു. കടുവയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രദേശത്ത് നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ കടുവ എത്തിയിരിക്കുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. 

അതേസമയം, പരിശോധനക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ജനങ്ങള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഉടന്‍ കൂട് സ്ഥാപിക്കണമെന്നും പന്നി ഫാം ഉടമ ശ്രീനേഷിനുള്ള നഷ്ടപരിഹാരം ഉടനടി നല്‍കണമെന്നും പ്രദേശവാസികള്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

'നടന്നത് തന്നെയെന്ന് പരിഹസിച്ചവരോട്', നവകേരള സദസിലെ പരാതിക്ക് 17-ാം ദിവസം നടപടിയായെന്ന് ബെന്യാമിന്‍ 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡെൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ, മ്യൂസിക് സിസ്റ്റത്തിന് പിറകിലെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 500 ഗ്രാം എംഡിഎംഎ; വർക്കല ലഹരിവേട്ടയിൽ ട്വിസ്റ്റ്
ട്രിവാന്‍ഡ്രം ക്ലബിനുമുന്നിൽ ആഡംബര കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്, കാർ ഒരു നടന്‍റേതെന്ന് പൊലീസ്; നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം