പൊലീസുകാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആശുപത്രി കെട്ടിടത്തിന് സമീപം, ദുരൂഹത, സംഭവം കാസർകോ‍ട്

Published : Jan 06, 2024, 04:20 PM ISTUpdated : Jan 06, 2024, 05:41 PM IST
പൊലീസുകാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആശുപത്രി കെട്ടിടത്തിന് സമീപം, ദുരൂഹത, സംഭവം കാസർകോ‍ട്

Synopsis

കാസർകോട് കറന്തക്കാട് പഴയ ആശുപത്രി കെട്ടിടത്തിന് സമീപമാണ് സുധീഷിന്റെ  മൃതദേഹം കണ്ടെത്തിയത്. 

കാസർകോട്: കാസർകോട് പൊലീസുകാരനെ  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് ( 40 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപമാണ്  മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാധമിക നിഗമനം. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.

കഴിഞ്ഞ മാസം 21 ന് തൃശ്ശൂരിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തൃശ്ശൂർ എ.ആർ. ക്യാംപിലെ ഡ്രൈവറായ സിവിൽ പൊലീസ് ഓഫീസർ പെരുമ്പിള്ളിശേരി സ്വദേശി ആദിഷ് (40)നെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഡ്രൈവറായിരുന്നു ആദിഷ്. ഇയാൾ ദീർഘകാലമായി അവധിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

പെരുമ്പിള്ളിശ്ശേരിയിലുള്ള വീട്ടിൽ ആണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി ചെയ്തുവരവേ 2022 ഒക്ടോബര്‍ മുതല്‍ ആദിഷ് അവധിയിലായിരുന്നു. കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിന് പൊലീസ് സേനയിൽ നിന്ന് 'ഡെസർട്ടഡ്' ആയിരുന്നു ആദിഷ്. 

വണ്ടിപ്പെരിയാറിലെ 6 വയസുകാരിയുടെ പിതാവിന് കുത്തേറ്റു; വിധിക്ക് പിന്നാലെ നിലനിൽക്കുന്ന തർക്കത്തിന്‍റെ തുടർച്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റോട്ടിലൂടെ കടന്നു പോയപ്പോൾ കണ്ട കാഴ്ച്ച; കോഴിക്കോട് പന്തീരാങ്കാവിൽ മരത്തിൽ പൂച്ചയെ കെട്ടിത്തൂക്കിയ നിലയില്‍
വിവരം ആദ്യം പറഞ്ഞത് ട്യൂഷൻ ടീച്ചറോട്; പഴയ ബൈക്ക് കാണിക്കാം എന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു