
പനവല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്. പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയ സമയത്താണ് കടുവ കിടാവിനെ പിടിക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞു.
തിരുനെല്ലിയിൽ നിന്ന് വനം ഉദ്യോഗസ്ഥർ എത്തി കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ച് വന്നത് കടുവ എന്ന് സ്ഥിരീകരിച്ചു. പുലർച്ചെ മൂന്നുമണിയോടെ മറ്റൊരു വീട്ടിലും കടുവയെത്തിയതായി നാട്ടുകാർ പറയുന്നു. പട്ടിയുടെ കുരകേട്ട് ഇറങ്ങി നോക്കിയപ്പോൾ കടുവ ഓടിമറഞ്ഞതായി നാട്ടുകാർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഓഗസ്റ്റ് ആദ്യവാരത്തില്‍ പുല്‍പ്പള്ളിയില്‍ ആടിനെ മേയ്ക്കാന്‍ വനത്തില്‍ പോയ വയോധികന് കാട്ടാനയുടെ ആക്രമത്തില്‍ പരിക്കേറ്റിരുന്നു. പള്ളിച്ചിറ കോളനിയിലെ ബോളന്‍ (73) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ വലതുകാലിന് കാട്ടാനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. വനപാലകരെത്തിയാണ് ബോളനെ ആശുപത്രിയിലെത്തിച്ചത്. കേള്‍വി കുറവുള്ള ബോളന്‍ കാട്ടാന അടുത്തെത്തിയത് അറിയാതെ പോവുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പനവല്ലിക്ക് സമീപ ഗ്രാമമായ കുറുക്കന്‍ മൂലയില്‍ കടുവയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. രണ്ട് മാസത്തെ ഇടവേളയില്‍ 17 വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാന്‍ വലിയ രീതിയില്‍ പ്രതിഷേധമടക്കം ഇവിടെ നടന്നിരുന്നു.
പത്തുദിവസത്തിലധികം വലിയ രീതിയിലുള്ള സജ്ജീകരണങ്ങളിലൊരുക്കി തെരച്ചില്‍ നടത്തിയ ശേഷവും കടുവയെ കണ്ടെത്താതെ വന്നതോടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ച 70 ക്യാമറകളില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിയുകയോ സാന്നിധ്യം സ്ഥിരീകരിക്കുന്ന സൂചനകളോ ലഭിക്കാത്ത സാഹചര്യത്തില്‍ കടുവ കാട് കയറിയെന്ന നിഗമനത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam