സ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു,മണ്ണുത്തി പട്ടിക്കാട് ഭീതിയോടെ നാട്ടുകാർ

By Web TeamFirst Published Mar 28, 2024, 11:41 AM IST
Highlights

പ്രദേശത്തെ നൂറോളം തെങ്ങുകളും, 150 ഓളം കവുങ്ങുകളും, 500 വാഴകളും ആക്രമണത്തിൽ നശിച്ചു. കൂടാതെ പ്ലാവ്, മാവ്, റബ്ബർ, കടപ്ലാവ്, കുരുമുളക് തുടങ്ങിയ മരങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഏകദേശം ഒരു മാസമായി ഈ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം നടന്നുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു.

തൃശൂർ: മണ്ണുത്തി പട്ടിക്കാട് ചുവന്നമണ്ണ് വാരിയത്തുകാട് നറുക്ക് എന്ന സ്ഥലത്ത് കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപകനഷ്ടം. കൃഷിയും വൈദ്യുതി പോസ്റ്റുകളും കാട്ടാനകൾ തകർത്തു. പ്രദേശത്തെ നൂറോളം തെങ്ങുകളും, 150 ഓളം കവുങ്ങുകളും, 500 വാഴകളും ആക്രമണത്തിൽ നശിച്ചു. കൂടാതെ പ്ലാവ്, മാവ്, റബ്ബർ, കടപ്ലാവ്, കുരുമുളക് തുടങ്ങിയ മരങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഏകദേശം ഒരു മാസമായി ഈ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം നടന്നുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു.

രാത്രി 9 മണിയോട് കൂടിയാണ് കാട്ടാനക്കൂട്ടം സ്ഥലത്ത് എത്തുന്നത്. പ്രദേശവാസികൾ പടക്കം പൊട്ടിച്ച് ആനകളെ തുരത്തുമെങ്കിലും അതിനുശേഷം ആനകൾ വീണ്ടും ആക്രമണം അഴിച്ചു വിടും. കൃഷികൾക്കൊപ്പം നാലോളം വൈദ്യുതി പോസ്റ്റുകളും തകർത്തിട്ടുണ്ട്. ചവിട്ടി വീഴ്ത്തിയ തെങ്ങ് വൈദ്യുതി പോസ്റ്റിൽ വീണു തെങ്ങ് നിന്ന് കത്തുകയും ചെയ്തു. സഹോദരങ്ങളായ പൂക്കളത്ത് കളരിക്കൽ നകുലൻ, ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, പരുന്നലിൽ ജോണി, മലയൻ കുന്നേൽ ഇന്ദിരാത്മജൻ, ചീരാത്ത് മഠത്തിൽ രാം കിഷോർ, എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്.

ക്ഷേത്രത്തിൽ ഒറ്റയ്ക്ക് പോവുന്ന പ്രായമായവർ പ്രധാന ടാർജറ്റ്, വേഷം മാറിയെത്തി മാല മോഷണം പതിവ്; അറസ്റ്റ്

https://www.youtube.com/watch?v=Ko18SgceYX8

click me!