
എടത്വാ: അജ്ഞാതരോഗം ബാധിച്ച് കറവപ്പശു ചത്തു. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ വേമ്പന വീട്ടില്‍ തങ്കമണിയുടെ രണ്ടര വയസ്സുള്ള കറവപ്പശുവാണ് ചത്തത്. അകിടിന് നീര്‍വീക്കം കണ്ടതിനെ തുടര്‍ന്ന് തലവടി വെറ്റിനറി ഡോക്ടറിന്റെ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ പശുവിനെ കറക്കാന്‍ തങ്കമണി എത്തിയപ്പോഴാണ് തൊഴുത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. നടുവിലേമുറി മില്‍മായില്‍ പാല്‍ കൊടുത്ത് ഉപജീവനം നടത്തിയിരുന്ന കുടുംബത്തിനാണ് നിനച്ചിരിക്കാതെ തിരിച്ചിടി നേരിട്ടത്.
പശുവിനെ മറവ് ചെയ്യാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ പറമ്പിലാണ് പശുവിന്റെ ജഡം മറവ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും തങ്കമണിയുടെ രണ്ട് പശുക്കള്‍ ഇതേപോലെ ചത്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam