കിളിമാനൂരില്‍ നെല്‍വയല്‍ നികത്തി തെങ്ങ് നട്ടു; പിഴുതുമാറ്റി എഐവൈഎഫ് പ്രവർത്തകർ

Published : Jul 01, 2023, 12:19 PM IST
കിളിമാനൂരില്‍ നെല്‍വയല്‍ നികത്തി തെങ്ങ് നട്ടു; പിഴുതുമാറ്റി എഐവൈഎഫ് പ്രവർത്തകർ

Synopsis

പഴയ കുന്നുമ്മൽ എലായിൽ ചെവളമഠം കാവിന് സമീപത്തായി ജെസിബി ഉപയോഗിച്ച് നെൽ വയലുകൾ നികത്തി വ്യാപകമായി നട്ട തെങ്ങിൻതൈകൾ ആണ് എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

തിരുവനന്തപുരം: കിളിമാനൂരില്‍ നെൽവയൽ നികത്തി നട്ട തെങ്ങിൻതൈകൾ പിഴുത് കളഞ്ഞ് എഐവൈഎഫ് പ്രവർത്തകർ. കിളിമാനൂരിലെ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഴയ കുന്നുമ്മൽ എലായിൽ ചെവളമഠം കാവിന് സമീപത്തായി ജെസിബി ഉപയോഗിച്ച് നെൽ വയലുകൾ നികത്തി വ്യാപകമായി നട്ട തെങ്ങിൻതൈകൾ ആണ് എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

പാടശേഖരത്തിന്റെ മധ്യഭാഗത്തായി ഏകദേശം രണ്ട് ഏക്കറോളം നെൽ വയലാണ് ഇത്തരത്തിൽ നികത്തിയത് എന്ന് എഐവൈഎഫ് പ്രവർത്തകർ ആരോപിക്കുന്നു. നെൽ വയൽ നികത്തിയതുമായി ബന്ധപ്പെട്ട വ്യാപക പരാതികളും പ്രതിഷേധവും നിലനിൽക്കുന്നതിനിടയിൽ ആണ് എഐവൈഎഫ് പ്രവർത്തകർ രംഗത്ത് എത്തിയത്. പ്രദേശത്ത് കൃഷി ചെയ്യുന്ന കർഷകർ അവരുടെ സ്വന്തം നിലയിലും, പഞ്ചായത്ത് അംഗം രതിപ്രസാദിന്റെ നേതൃത്വത്തിലും പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പരാതികൾ അധികാരികൾക്ക് നൽകിയെങ്കിലും രണ്ടുമാസം പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല എന്നാണ് ആരോപണം. 

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള അധികാരികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു എങ്കിലും അതും ഫലം കണ്ടില്ല എന്ന് പറയുന്നു. തുടർന്ന് വീണ്ടും കൃഷി ഓഫീസറെ സമീപിച്ചപ്പോൾ വയൽ നികത്തിയവർക്ക് നോട്ടീസ് നൽകിയെങ്കിലും അവർ അനുസരിക്കുന്നില്ല എന്ന മറുപടിയാണ് പറഞ്ഞത് എന്ന് എഐവൈഎഫ് പ്രവർത്തകർ ആരോപിക്കുന്നു. നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് എഐവൈഎഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുകയും നിയമവിരുദ്ധമായി നട്ട തെങ്ങിൻതൈകൾ നീക്കം ചെയ്യുകയും ചെയ്തത്. 

എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് ടി താഹയുടെ അധ്യക്ഷതയിൽ സിപിഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ബി എസ് റെജി യോഗം ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എസ് സുജിത്ത്, ലക്ഷ്മി ഉദയകുമാർ എഐടിയുസി മണ്ഡലം സെക്രട്ടറി ടി എം ഉദയകുമാർ, പഞ്ചായത്തംഗം രതിപ്രസാദ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി അനീസ് എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് എഐവൈഎഫ് മണ്ഡലം ജോയിന്‍റ് സെക്രട്ടറി വിഷ്ണു വിജയൻ, മണ്ഡലം കമ്മറ്റി അംഗങ്ങളായ തേജസ്, സിദ്ദിഖ്, മനു, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ഫാരിസ് എന്നിവർ നേതൃത്വം നൽകി. 

ഭക്ഷണം ലഭിക്കാൻ വൈകി, വഴിയോരക്കട അടിച്ച് പൊളിച്ച് പൊലീസുകാര്‍; നടപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി