
തൃശൂര്‍:തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി അജിത ജയരാജനെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ പ്രസീജ ഗോപകുമാറിനെ 20ന് എതിരെ 26 വോട്ടുകൾക്കാണ് അജിത ജയരാജൻ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയിൽ ഒരു സിപിഎം അംഗത്തിന്റെയും കോൺഗ്രസിന്റെ രണ്ട് വോട്ടും അസാധുവായി.
ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. സിപിഐ പ്രതിനിധി ആയിരുന്ന അജിത വിജയന്‍ ഇടത് മുന്നണിയിലെ ധാരണ പ്രകാരം രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ കാലയളവിൽ രണ്ടാം തവണയാണ് അജിത ജയരാജൻ മേയറാവുന്നത്.
മേയര്‍ സ്ഥാനം ആദ്യ മൂന്ന് വര്‍ഷവും അവസാന വർഷവും സിപിഎമ്മിനും നാലാം വര്‍ഷം സിപിഐക്കും എന്നതാണ് ഇടത് മുന്നണിയിലെ ധാരണ. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 27ഉം യുഡിഎഫിന് 22ഉം ബിജെപിക്ക് 6ഉം അംഗങ്ങളാണുള്ളത്. 49 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കളക്ടർ എസ് ഷാനവാസ് വരണാധികാരിയായിരുന്നു.
തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു; അജിത വിജയന്‍ മേയറാകും