ആലപ്പുഴയിലെ എസ്എഫ്ഐ വനിതാ നേതാവിനെ റോഡിൽ ബൈക്കിടിച്ച് വീഴ്ത്തി, ക്രൂരമായി മർദ്ദിച്ച് ഡിവൈഎഫ്ഐ ഭാരവാഹി

Published : Feb 20, 2023, 06:32 PM ISTUpdated : Feb 20, 2023, 10:47 PM IST
ആലപ്പുഴയിലെ എസ്എഫ്ഐ വനിതാ നേതാവിനെ റോഡിൽ ബൈക്കിടിച്ച് വീഴ്ത്തി, ക്രൂരമായി മർദ്ദിച്ച്  ഡിവൈഎഫ്ഐ ഭാരവാഹി

Synopsis

ആക്രമണത്തിനിരയായ പി ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ്

ആലപ്പുഴ: ആലപ്പുഴയിലെ ഹരിപ്പാട് എസ് എഫ് ഐ ഏരിയ പ്രസിഡന്‍റായ വിദ്യാർത്ഥിനിക്ക് നേരെ ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹിയുടെ ക്രൂരമായ ആക്രമണം. വനിതാ നേതാവായ ചിന്നുവിനെ ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹിയായ അമ്പാടി ഉണ്ണി ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചത് ഡി വൈ എഫ് ഐ ബ്ലോക്ക്  വൈസ് പ്രസിഡന്‍റും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയാണ് എന്ന് ചിന്നു പറഞ്ഞു. അമ്പാടി ഉണ്ണിക്കൊപ്പം എസ് എഫ് ഐ നേതാവിനെ മർദിക്കാൻ ഏതാനും സി പി എം അനുഭാവികളും ഉണ്ടിയിരുന്നു എന്നാണ് വിവരം.

ആക്രമണത്തിനിടെ ചിന്നുവിന് ചുഴലി ബാധ ഉണ്ടായി. എന്നാൽ ഇത് കണ്ടിട്ടും  അമ്പാടിയും കൂടെ ഉണ്ടായിരുന്ന സുഹുത്തുക്കളും ആശുപത്രിയിൽ കൊണ്ടുപോയില്ല. ചിന്നുവിന്‍റെ കൂടെ ഉണ്ടായിരുന്ന വിഷ്ണു ആണ് നാട്ടുകാരുടെ സഹായത്തോടെ ആശുപതിയിൽ എത്തിച്ചത്. നേരത്തെയുള്ള വൈരാഗ്യത്തിന്‍റെ പുറത്താണ് ചിന്നുവിനെ ഡി വൈ എഫ് ഐ നേതാവും സംഘവും ആക്രമിച്ചതെന്നാണ് വിഷ്ണു പറഞ്ഞത്. 

ഒന്നിച്ച് കുളിക്കാനിറങ്ങി മെഡിക്കൽ വിദ്യാർഥികൾ, ഒരാൾ മുങ്ങി, രക്ഷിക്കാൻ നോക്കിയവരും; 3 ജീവൻ നഷ്ടം, നാടിന് വേദന

ആക്രമണത്തിനിരയായ പി ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ്. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സി പി എം ഏരിയ നേതൃത്വത്തിനും ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡി വൈ എഫ് ഐ നിയോഗിച്ച കമ്മീഷൻ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്