13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പൊലീസ്, രാത്രി വീട്ടിലെത്തി കൊന്നത് എട്ടാം ക്ലാസുകാരിയുടെ കൂട്ടുകാരായ 3 പേർ, ലക്ഷ്യം പണം!

Published : Aug 19, 2026, 12:48 AM IST
Karuvatta murder

Synopsis

എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുടെ നിർദ്ദേശം അനുസരിച്ച് അവർ മൂന്ന് പേരും ശനിയാഴ്ച രാത്രി ഈ വീട്ടിലെത്തി ശിവൻകുട്ടിയെ കൊന്നു. കൊലപാതക ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചു. വീട്ടിൽ ഉണ്ടായിരുന്ന സ്വർണവും അപഹരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ പതിമൂന്നുകാരിയും സുഹൃത്തുക്കളായ മൂന്ന് ആൺകുട്ടികളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടി. 65 വയസുകാരൻ ശീവൻകുട്ടിയെ കൊലപാതകം ആസൂത്രണം ചെയ്തത് പെൺകുട്ടിയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ട് പെൺകുട്ടി മരണം ഉറപ്പിച്ചു തൃപ്തി അണഞ്ഞുവെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്‍റെ പ്രതികാരമാണെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ പ്രാഥമിക മൊഴി.

ശിവൻകുട്ടിയെ കരുവാറ്റ മാടപ്പുരയ്ക്കലുള്ള വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ പുലർച്ചയോടെയാണ് കൊലപാതകത്തിന് പിന്നിൽ ശിവൻകുട്ടിയുടെ 13 വയസ്സു മാത്രം പ്രായമുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ബന്ധുവും പ്രായപൂർത്തിയാകാത്ത മറ്റു മൂന്ന് ആൺ സുഹൃത്തുക്കളുമാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ശിവൻകുട്ടിയും ഭാര്യയും ഇളയ മകളും ബന്ധുവായ പെൺകുട്ടിയും ഈ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശിവൻകുട്ടിയുടെ ഭാര്യയും മകളും മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പോയ തക്കം നോക്കി ബന്ധുവായ പെൺകുട്ടിയും ഒരു സുഹൃത്തിൻറെ വീട്ടിലേക്ക് മാറി താമസിച്ചു. ശിവൻകുട്ടി വീട്ടിൽ ഒറ്റയ്ക്കായി. ഈ സമയത്ത് വീട്ടിൽ കയറി മോഷണം നടത്തിസ്വർണ്ണം കവരണമെന്ന നിർദ്ദേശം ബന്ധുവായ പെൺകുട്ടി കൊല്ലം സ്വദേശികളായ മൂന്ന് കൗമാരക്കാർക്ക് നൽകുകയായിരുന്നു.

പെൺകുട്ടിയുടെ നിർദ്ദേശം അനുസരിച്ച് അവർ മൂന്ന് പേരും ശനിയാഴ്ച രാത്രി ഈ വീട്ടിലെത്തി ശിവൻകുട്ടിയെ കൊന്നു. കൊലപാതക ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചു. വീട്ടിൽ ഉണ്ടായിരുന്ന സ്വർണവും അപഹരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിക്ക് മൊബൈൽ ഫോണും കൊലപാതകത്തിൽ പങ്കാളികളായ മറ്റു മൂന്നു കൗമാരക്കാർക്കും ബൈക്കും വാങ്ങാനുള്ള പണം സമാഹരിക്കാൻ ആണ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തത് എന്ന് പൊലീസ് കരുതുന്നു. എന്നാൽ ശിവൻകുട്ടിയോട് തനിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പക്ഷേ മുൻ വൈരാഗ്യത്തിന് കുട്ടി പറഞ്ഞ കാരണങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിലെ മുഖ്യ ആസൂത്രക 13 കാരി തന്നെയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചു പോയശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. കുടുംബത്തിലെ അസ്വസ്ഥമായ അന്തരീക്ഷമടക്കം കൊലപാതകം ആസൂത്രണം ചെയ്യാൻ കൗമാരക്കാരിയെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് അനുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം, ലംഘിച്ചാൽ വാഹനം കസ്റ്റഡിയിൽ എടുക്കും
ഇടപ്പള്ളി കാർത്തിക ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു, തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു; പ്രതിയെ തിരിച്ചറിഞ്ഞു, അന്വേഷണം