അവശത അനുഭവിക്കുന്ന മുന്‍കാല താരങ്ങളെ സഹായിക്കുക ലക്ഷ്യം; സെവന്‍സ് സംഘടിപ്പിച്ച് ഒളിംപിക് അസോസിയേഷന്‍

Published : Jun 12, 2023, 11:39 AM ISTUpdated : Jun 12, 2023, 11:52 AM IST
അവശത അനുഭവിക്കുന്ന മുന്‍കാല താരങ്ങളെ സഹായിക്കുക ലക്ഷ്യം; സെവന്‍സ് സംഘടിപ്പിച്ച് ഒളിംപിക് അസോസിയേഷന്‍

Synopsis

സി.കെ.വിനീതും സുശാന്ത് മാത്യുവും നയിച്ച ടീമുകള്‍ രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.

ആലപ്പുഴ: കേരളത്തിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ആലപ്പുഴ ജില്ലാ ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. അവശത അനുഭവിക്കുന്ന മുന്‍കാല താരങ്ങളെ സഹായിക്കുന്നതിനുള്ള ചാരിറ്റി മത്സരത്തില്‍ സി.കെ.വിനീതും സുശാന്ത് മാത്യുവും നയിച്ച ടീമുകള്‍ രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.

കലവൂര്‍ പ്രീതികുളങ്ങര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം എഎം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ കിക്കോഫ് ചെയ്തു. കേരളത്തിലെ പ്രശസ്തരായ 20 യുട്യൂബര്‍മാരുടെ പ്രദര്‍ശനമല്‍സരമായിരുന്നു ആദ്യം. ഇതിന് ശേഷമാണ് ഐഎസ്എല്‍, ഐ ലീഗ് താരങ്ങള്‍ പങ്കെടുത്ത വാശിയേറിയ മല്‍സരം നടന്നത്. മുഹമ്മദ് റാഫി, അനസ് എടത്തൊടിക, സുജിത്, ആസിഫ്, വി പി സുഹൈര്‍ തുടങ്ങിയവര്‍ ബൂട്ടണിഞ്ഞു. ഇരു ടീമും രണ്ട് വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. നൂറുകണക്കിനാളുകളാണ് മത്സരം കാണാനെത്തിയത്. മത്സരം പിന്നീട് യുട്യൂബില്‍ സംപ്രേഷണം ചെയ്യും. ഇതില്‍ നിന്നുള്ള വരുമാനം അവശതയനുഭവിക്കുന്ന കായിക താരങ്ങള്‍ക്ക് നല്‍കും. 

   
 കൊവിൻ പോർട്ടലിലെ വിവര ചോർച്ച; അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
'ഭാര്യക്കെതിരെ കൂടോത്രം ചെയ്യണം സ്വാമി', എല്ലാം ഏറ്റ മന്ത്രവാദി പക്ഷേ വീട് മാറിക്കയറി; എല്ലാം സിസിടിവി കണ്ടു, കയ്യോടെ പൊക്കി വീട്ടുകാർ