
ആലപ്പുഴ: നഗരത്തിലെ റോഡുകള്‍ അത്യാധുനിക രീതിയില്‍ മുഖം മിനുക്കുമ്പോള്‍ വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്ന ആലപ്പുഴ റബര്‍ ഫാക്ടറി -വെറ്റക്കാരന്‍ ജങ്ഷന്‍ റോഡിന് മാത്രം ശാപമോക്ഷമില്ല. കഴിഞ്ഞ 20 വര്‍ഷമായി റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു കിലോ മീറ്ററിനടുത്ത് ദൂരമുള്ള ഈ റോഡില്‍ 40 ഓളം കുഴികളാണുള്ളത്.
ഈ ഭാഗത്തെ റോഡ് ഒഴികെ മറ്റിടങ്ങളില്‍ പുതിയ റോഡുകളായി. നഗരത്തിലെ ജനറല്‍ ആശുപത്രി റോഡ് അടച്ചതോടെ നിലവില്‍ റബര്‍ ഫാക്ടറി റോഡിനെ ആശ്രയിക്കുന്നവര്‍ വളരെ കൂടുതലാണ്. റോഡ് തകര്‍ന്നത് കൂടാതെ റോഡരുകിലെ ഓടയും വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണ്.
ഓടയ്ക്ക് മൂടിയില്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ ഇതില്‍ വീഴാന്‍ സാധ്യതയുണ്ട്. റോഡില്‍ തിരക്ക് കൂടിയതോടെ പലയിടത്തും നാട്ടുകാര്‍ ഷീറ്റ് ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് ഓട മൂടിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam