കുട്ടി തനിക്കൊപ്പം വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് 35കാരി; 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പോക്സോ കേസ്

Published : Feb 26, 2025, 11:09 AM IST
കുട്ടി തനിക്കൊപ്പം വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് 35കാരി; 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പോക്സോ കേസ്

Synopsis

35കാരി 14കാരനുമായി നാടുവിട്ടതും അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും ഇന്നലെയായിരുന്നു. 

പാലക്കാട്: പാലക്കാട് ആലത്തൂരിൽ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇവരെ റിമാൻഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതിയുടെ മൊഴി. 35കാരി 14കാരനുമായി നാടുവിട്ടതും അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും ഇന്നലെയായിരുന്നു. 

കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എറണാകുളത്ത് വെച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ വീട്ടമ്മക്കെതിരെ കേസെടുത്തു. പിന്നാലെ പോക്സോ വകുപ്പും ചുമത്തുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി