മറൈനേഴ്സ് ക്ലബ് ആലപ്പി, ആലപ്പുഴക്കാരായ നാവിക ഉദ്യോഗസ്ഥര്‍ക്കായി ഒരു കൂട്ടായ്മ!

Published : Jul 03, 2025, 01:42 PM ISTUpdated : Jul 03, 2025, 01:45 PM IST
mariners club

Synopsis

നാവികരംഗത്തെ തൊഴില്‍ സാദ്ധ്യതകള്‍ സാധാരണക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മറൈനേഴ്സ് ക്ലബ് ആലപ്പി (എം.സി.എ) എന്ന പേരില്‍ സംഘടന രൂപീകൃതമായത്.

ആലപ്പുഴ: ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കമ്പനികളില്‍ ജോലിചെയ്യുന്ന ആലപ്പുഴക്കാരായ നാവിക ഉദ്യോഗസ്ഥരുടെ കൂട്ടായ്മ. നാവികരംഗത്തെ തൊഴില്‍ സാദ്ധ്യതകള്‍ സാധാരണക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മറൈനേഴ്സ് ക്ലബ് ആലപ്പി (എം.സി.എ) എന്ന പേരില്‍ സംഘടന രൂപീകൃതമായത്. വിഴിഞ്ഞം പോര്‍ട്ടിലെ സീനിയര്‍ പൈലറ്റുമാരായ ക്യാപ്ടന്‍ നിര്‍മ്മല്‍ സഖറിയ, ക്യാപ്റ്റന്‍ സിബി ഫ്രാന്‍സിസ് എന്നിവര്‍ അടക്കം 250 ഓളം അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.

നാവികരംഗത്തെ വെല്ലുവിളികള്‍ നേരിടുക, നാവികര്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുക, കരിയര്‍ ഗൈഡന്‍സ് നടത്തുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. സാമൂഹിക ഉടപെടലുകളുടെ ഭാഗമായി സംഘടന ആലപ്പുഴ ജില്ലയിലെ നാല് സ്‌കൂളുകളിലെ 100 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. ജൂണ്‍ 25ന് നടന്ന ഇന്റര്‍നാഷണല്‍ സീഫേറേഴ്സ് ദിനാചരണ പരിപാടിയില്‍ ആലപ്പുഴ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ജിസ്മോന്‍ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നാവികരംഗത്തെ തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ് ഇപ്പോള്‍ സംഘടന. അടിയന്തിര സാഹചര്യങ്ങളില്‍ ആലപ്പുഴ ജില്ലയിലെ നാവികര്‍ക്കും കുടുംബാംഗങ്ങള്‍ക്ക് പ്രയോജനമാവുന്ന വിധത്തില്‍ സംഘടനയുടെ മുന്‍കൈയില്‍ 75-1025-1800 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബിജോയ് മൈക്കിളാണ് സംഘടനയുടെ പ്രസിഡന്റ്. വിജയ് ജോണ്‍ സെക്രട്ടറിയും കിഷോര്‍ ബാബു ട്രഷററുമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിഎ എന്ന് പരിചയപ്പെടുത്തി, ജിഎസ്ടി കണക്ക് ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഗുരുവായൂരിലെ ലോഡ്ജ് ഉടമയിൽ നിന്ന് തട്ടിയത് 13 ലക്ഷം; 56കാരൻ പിടിയിൽ
സിസിടിവികൾ തോർത്ത് കൊണ്ടുമൂടി, വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൻ കവർച്ച; നഷ്ടമായത് 27 പവൻ