എറണാകുളത്ത് മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം; 380 പേരെ ക്യാമ്പുകളിലേക്ക് മാറ്റി

Published : Aug 07, 2020, 02:45 PM ISTUpdated : Aug 07, 2020, 02:46 PM IST
എറണാകുളത്ത് മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം;  380 പേരെ ക്യാമ്പുകളിലേക്ക് മാറ്റി

Synopsis

ജില്ലയിലെ തീരപ്രദേശങ്ങളിലും കോതമംഗലം, ആലുവ, പറവൂർ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി

എറണാകുളം:  ജില്ലയിലെ തീരപ്രദേശങ്ങളിലും കോതമംഗലം, ആലുവ, പറവൂർ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോതമംഗലത്ത് ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. ജില്ലയിൽ 11 ക്യാമ്പുകളിലായി  380 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കളക്ടർ എസ് സുഹാസ് അറിയിച്ചു.ഉരുൾപൊട്ടൽ സാധ്യതയുള്ള  കോതമംഗലത്തുനിന്ന് 140 പേരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.
ഡാമുകളിലെ ജലനിരപ്പ് സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. കടൽകയറാൻ സാധ്യതയുള്ള ചെല്ലാനത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 

കനത്ത മഴ ജില്ലയുടെ വിവിധ മേഖലകളിൽ ഇപ്പോഴും തുടരുകയാണ്. കിഴക്കൻ മേഖലകളിൽ സ്ഥിതി രൂക്ഷമാണ്. ജലനിരപ്പ് ഉയർന്നതതിനെ തുടർന്ന് കോതമംഗലം ബ്ലാവന കടവ് അടച്ചു. മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങിയതോടെ അഞ്ച് ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. കോതമംഗലം താലൂക്കിൽ ആറ് ക്യാപുകളിലായി 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പെരിയാറിന്റെ തീരപ്രദേശങ്ങളായ ഏലൂർ, മുപ്പത്തടം,കടുങ്ങല്ലൂർ,കുറ്റിക്കാട്ടൂർ മേഖലകളിൽ വീടുകളിൽ വെള്ളം കയറി. ആലുവ ശിവക്ഷേത്രത്തിന്റെ മേൽക്കൂര വരെ വെള്ളമുയർന്നു. മുവാറ്റുപുഴയാർ കരകവിഞ്ഞതിനെ തുടർന്ന് ആനിക്കുടി കോളനിയിലും ഇലാഹിയ കോളനിയിലും വെള്ളം കയറി. കനത്ത മഴയിൽ മരം ഒഴുകി വന്ന് ഷട്ടറിൽ കുടുങ്ങിയതോടെ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിൽ ഒഴുക്കിന് തടസ്സമുണ്ടായി.  പ്രളയസാധ്യത മുന്നിൽക്കണ്ട് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജില്ലയുടെ തീരമേഖലയിൽ മഴയും കടൽക്ഷോഭവും തുടരുകയാണ്. ചെല്ലാനം, നായരംമ്പലം, വൈപ്പിൻ മേഖലകളിൽ വീടുകളിൽ വെള്ളം കയറി. പള്ളിപ്പുറം ചെറായി ആറാട്ടുകടവിൽ കടൽ കയറി തീരം ഇടിഞ്ഞുപോയെന്ന് പൊലീസ് അറിയിച്ചു. പറവൂർ, മാഞ്ഞാലി,വടക്കേക്കര പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും അടിയന്തരമായി നിരോധിച്ച് ജില്ലാ കളക്ടർ  ഉത്തരവിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട് കൊല്ലത്ത്, അച്ഛനും മകനും വാടകക്ക് തിരുവനന്തപുരത്ത് താമസിച്ച് ഹോൾസെയിൽ ഇടപാട്; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ
നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം