പ്രളയത്തെ അതിജീവിച്ച് കുട്ടനാട് നേടിയത് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി ജയം

By Web TeamFirst Published Jun 30, 2020, 11:31 PM IST
Highlights

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയില്‍ 98.82 ആണ് വിജയ ശതമാനം. മുൻ വർഷം 98.11 ആയിരുന്നു വിജയ ശതമാനം. 41906 പേർക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്.

ആലപ്പുഴ: സംസ്ഥാന തലത്തില്‍ 100 ശതമാനം വിജയം നേടുന്ന ഏക വിദ്യാഭ്യാസ ജില്ലയായി കുട്ടനാട്. പ്രളയത്തെ അതിജീവിച്ച വിദ്യാര്‍ത്ഥികളാണ് കുട്ടനാടിന്‍റെ നൂറുമേനി വിജയത്തിന് പിന്നില്‍. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ആകെ പരീക്ഷ എഴുതിയ 2106 വിദ്യാർത്ഥികളും ഉപരിപഠനത്തിനു യോഗ്യത നേടി. ഇതിൽ 170  വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസും നേടിയത്

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയില്‍ 98.82 ആണ് വിജയ ശതമാനം. മുൻ വർഷം 98.11 ആയിരുന്നു വിജയ ശതമാനം. 41906 പേർക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. ഇത് വരെ ഉയർന്ന ശതമാനം 2015 ഇൽ കിട്ടിയ 98.57 ശതമാനമാണ്. 

കൊവിഡ് കാലത്ത് എസ്എസ്എൽസിക്ക് ഇത്തവണ റെക്കോര്‍ഡ് വിജയശതമാനമാണ് കിട്ടിയത്. നൂറു ശതമാനം വിജയം നേടിയത്  1837 സ്കൂളുകളാണ്.സർക്കാർ സ്കൂളുകൾ 637 എണ്ണമാണ്. 796 എയ്ഡഡ് സ്കൂളുകളും  404 അൺഎയ്ഡഡ് സ്കൂളുകളും ഇക്കൂട്ടത്തിൽ പെടുന്നു. ജൂലൈ രണ്ട് മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും. 
 

click me!