സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് സംവിധായകന്‍ സുവീരന് ആദരമര്‍പ്പിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

Published : Nov 06, 2020, 04:36 PM IST
സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് സംവിധായകന്‍ സുവീരന് ആദരമര്‍പ്പിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

Synopsis

നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കാണ് സ്വീകരണ പരിപാടി. ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യുവാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.

കോഴിക്കോട്: കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും ചലച്ചിത്ര സംവിധായകനും നാടക പ്രവര്‍ത്തകനുമായ കെ പി സുവീരനെ ആദരിക്കാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കെ പി സുവീരന് സ്വീകരണം നല്‍കുന്നത്.

നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കാണ് സ്വീകരണ പരിപാടി. ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യുവാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. സിനിമാ-നാടക സംവിധായകന്‍ പ്രിയനന്ദന്‍ മുഖ്യാതിഥിയാകും. നാടക സംവിധായകന്‍ പ്രൊഫ.ചന്ദ്രദാസന്‍, മാധ്യമപ്രവര്‍ത്തകയും നാടക നിരൂപകയുമായ രേണു രാംനാഥ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. കെ പി സുവീരന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ 'ബ്യാരി' 2011ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. നിരവധി നാടകങ്ങളിലൂടെ തന്റെ സര്‍ഗപ്രതിഭ തെളിയിച്ച കലാകാരന്‍ കൂടിയാണ് അദ്ദേഹം.  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം