200 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളേജ്

Published : Jun 13, 2025, 02:46 PM IST
free wigs for cancer patients

Synopsis

'കേശദാനം സ്നേഹദാനം' ക്യാമ്പുകൾ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ 51 വ്യക്തികളെയും ആദരിച്ചു.

തൃശൂർ: കാൻസർ രോഗംമൂലം മുടി നഷ്ടമായ 200 പേർക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളേജ് ആശുപത്രി. മണലൂർ എംഎൽഎ മുരളി പെരുന്നെല്ലി വിഗ്ഗ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സ്തനാർബുദം ബാധിച്ച 50 രോഗികൾക്ക് നിറ്റഡ് നോകേഴ്സും സൗജന്യമായി വിതരണം ചെയ്തു. 'കേശദാനം സ്നേഹദാനം' ക്യാമ്പുകൾ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ 51 വ്യക്തികളെയും മീറ്റിങ്ങിൽ മെമന്‍റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

ഇതിനോടകം 2100 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും 650 സ്തനാർബുദ രോഗികൾക്ക് സൗജന്യമായി നിറ്റഡ് നോക്കേഴ്സും നൽകാൻ കഴിഞ്ഞതായി അമല ആശുപത്രിയുടെ ജോയിന്‍റ് ഡയക്ടർ ഫാദർ ജെയ്സൺ മുണ്ടൻമാണി പറഞ്ഞു. മൂന്ന് വയസ് മുതൽ 70 വയസ് വരെയുള്ള സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 21,000 പേർ ഈ സ്നേഹ കൂട്ടായ്മയിലേക്ക് 30 സെന്‍റീ മീറ്റർ നീളത്തിൽ മുടി ദാനം ചെയ്തതുകൊണ്ടാണ് സൗജന്യമായി വിഗ്ഗുകൾ കൊടുക്കാൻ കഴിഞ്ഞതെന്നും, ഫാ. ജെയ്സൺ അറിയിച്ചു. തുടർന്നും സൗജന്യമായി കാൻസർ രോഗികൾക്ക് വിഗ്ഗ് നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അമല ആശുപത്രിയിൽ മാത്രമല്ല മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തിൽ നിന്നും വിഗ്ഗുകൾ സൗജന്യമായി നൽകിവരുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ കേശദാന ക്യാമ്പ് നടത്തിയ 24 സ്ഥാപനങ്ങളെയും കേശദാനം നടത്തിയവരെയും ആദരിച്ചു.

അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. ജോയിന്‍റ് ഡയറക്ടർ ഫാദർ ജെയ്സൺ മുണ്ടൻമാണി സി.എം.ഐ, അമല മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ദീപ്തി രാമകൃഷ്ണൻ, പത്തോളജി വിഭാഗം സീനിയർ റസിഡന്‍റ് ഡോക്ടർ ബിബി സൂസൻ എബി, വെൽനസ് വിഭാഗം മേധാവി ഡോ. സിസ്റ്റർ നാൻസി എസ് എച്ച്, പ്രോഗ്രാം കോഡിനേറ്റർ പി കെ സെബാസ്റ്റ്യൻ, എംഡി തോമാസ്, ലിജ വി എന്നിവർ സന്നിഹിതരായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു