അഞ്ച് കുലയും അഞ്ച് കൂമ്പുകളുമായി 'അത്ഭുത വാഴ'

By Web TeamFirst Published Nov 14, 2018, 8:35 PM IST
Highlights

വാഴ കുലച്ചിട്ട് രണ്ട് മാസമായെന്നും വിചിത്രമായി വാഴകുലച്ചത് കണ്ട് താനും കുടുബാംഗങ്ങളും അത്ഭുതപ്പെട്ടു. ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞ് എത്തുകയായിരുന്നുവെന്നും താജുദ്ദീന്‍ പറഞ്ഞു

ആലപ്പുഴ:  ആലപ്പുഴ ഡാണാപ്പടി സമീര്‍ വില്ലയില്‍ താജുദ്ദീന്റെ വീട്ടിലുണ്ടായ അത്ഭുത വാഴ കാണാൻ ജനത്തിരക്ക്. അഞ്ച് കുലയും അഞ്ച് കൂമ്പുകളുമായാണ് വാഴ കുലച്ചിരിക്കുന്നത്. ചെറിയ വാഴക്കുലയാണെങ്കിലും കായ്കള്‍ ഏറെയുണ്ട്. വാഴ കുലച്ചിട്ട് രണ്ട് മാസമായെന്നും വിചിത്രമായി വാഴകുലച്ചത് കണ്ട് താനും കുടുബാംഗങ്ങളും അത്ഭുതപ്പെട്ടു. ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞ് എത്തുകയായിരുന്നുവെന്നും താജുദ്ദീന്‍ പറഞ്ഞു.

വാഴയ്ക്ക് നേരത്തെ പ്രത്യേക പരിചരണമൊന്നും നല്‍കിയിരുന്നില്ല. വാഴ കുലച്ചപ്പോഴാണ് ഇങ്ങനെ ഒരു മാറ്റം കണ്ടത്. ഇത് വളര്‍ന്ന് പൂര്‍ണ രൂപത്തിലാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും താജുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. 'ഏത് ഇനത്തില്‍പ്പെട്ട വാഴയാണിതെന്ന് അറിയില്ല. പൂവന്‍ ഇനത്തില്‍പ്പെട്ടതാകാമെന്നാണ് കൃഷി ഓഫീസ് അധികൃതര്‍ പറയുന്നത്. വാഴ കുലയ്ക്കാന്‍ തുടങ്ങുന്ന സമയത്ത് പൂവില്‍ എന്തെങ്കിലും ക്ഷതം ഏറ്റിട്ടുണ്ടാകാമെന്നും അത് വഴി വളര്‍ച്ചക്ക് വര്‍ധന ഉണ്ടായതാകാം മാറ്റത്തിന് കാരണമെന്നും കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. 


 

click me!