പൈവളിഗെയിൽ മുസ്ലീം ലീഗ് അംഗത്തിന്റെ പിന്തുണയോടെ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ലീഗ് അംഗം മൈമൂനത്തുൽ മിസ്റിയ ബിജെപിയുടെ സുമന ജി ഭട്ടിന് വോട്ട് ചെയ്തതാണ് സിപിഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിജയം നേടിയത്. 

കാസർകോട്: പൈവളിഗെയിൽ മുസ്ലീം ലീഗ് അംഗത്തിന്റെ പിന്തുണയിൽ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ബിജെപിക്ക്‌ വിജയം. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സണായി ബിജെപിയുടെ സുമന ജി ഭട്ട് വിജയിച്ചു. മുസ്ലിം ലീഗ് അംഗം മൈമൂനത്തുൽ മിസ്റിയ ആണ് ബിജെപി അംഗം സുമന ജി ഭട്ടിന് വോട്ട് ചെയ്തത്. സിപിഎമിന്റെ ദിനേശ്വരി നാഗേഷിനെതിയാണ് സുമന ജി ബട്ട് വിജയിച്ചത്. സുമന ബട്ട് 3 വോട്ടും ദിനേശ്വരി നാഗേഷ് രണ്ടു വോട്ടും നേടി. തുടർന്ന് സുമന ബട്ടിനെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമിറ്റി ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ നേരത്തെ 4 യു ഡി എഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തിരുന്നു.