
കട്ടപ്പന: കട്ടപ്പനയിൽ ഹൃദയാഘാതം സംഭവിച്ച 17-കാരിയെ ആംബുലൻസിൽ അമൃതയിലേക്ക് മാറ്റുന്നു. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ആംബുലൻസിന് വഴിയൊരുക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അഭ്യർത്ഥിച്ചു.
KL-06-H-9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ താൽപ്പര്യപ്പെടുന്നതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണ്. എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കാനാണ് ശ്രമം. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ട്രാിക്ക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് രംഗത്തുണ്ട്. സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ കുറിപ്പിങ്ങനെ... (പോസ്റ്റ് സമയം: ജൂൺ ഒന്ന് - 11.57 AM)
കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴു വയസുമുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണ്. എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കാനാണ് ശ്രമം.
കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ട്രാിക്ക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് രംഗത്തുണ്ട്. KL-06-H-9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam