
തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയിൽ ഐസ് ഫാക്ടറിയിൽ അമോണിയ ചേർച്ച. അസ്വസ്ഥത അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ചാന്നാങ്കരയിലെ ബിസ്മി ഹൈസ്പ്ലാൻഡിലാണ് വൈകുന്നേരം ആറ് മണിയോടെ അമോണിയ ചോർച്ച ഉണ്ടായത്. വാൽവ് തകരാറിലായതാണ് അമോണിയ ചോരാൻ കാരണം. പമ്പ് ഓപ്പറേറ്ററായ അസം സ്വദേശിയെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കഴക്കൂട്ടത്തിൽ നിന്നും എത്തിയ അഗ്നിശമന സേന എത്തി വാൽവ് അടച്ച് ചോർച്ച പരിഹരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam