
പൂച്ചാക്കൽ: ക്ഷേത്രത്തിലെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു നാല് പേർക്ക് പരിക്ക്. പാണാവള്ളി നാൽപ്പന്തണ്ണീശ്വരം ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് നാല് മണിയോടടുത്താണ് അപകടം.
പഴയ ദേവസ്വം ഓഫീസിൽ പെയിൻ്റിംഗ്, വെൽഡിംഗ് ജോലി ചെയ്ത തൊഴിലാളികൾക്കാണ് പരിക്ക് .ഈ ഓഫീസിനോട് ചെർന്നാണ് വെടിമരുന്ന് ശാലയും .
പരിക്കേറ്റ എം പി തിലകൻ മറ്റത്തിൽ, രാജേഷ് വാലുമ്മേൽ, വിഷ്ണുവാലുമ്മേൽ, ധനപാലൻ വന്ദനം തറമേൽ, അരുൺ കുമാർ മoത്തിൽ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രാജേഷിനും ,തിലകനും ഗുരുതരമായ പരിക്കുണ്ട്.
സമീപത്തുണ്ടായിരുന്ന ചിലർക്ക് നിസ്സാര പരിക്കുകളുണ്ട്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് ദുരന്തനിവാരണ സേന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഫോടനത്തിൽ ദേവസ്വം ഓഫീസ് കൗണ്ടറും സമീപത്തെ ഷീറ്റുകളും നശിച്ചു. സ്ഥലത്ത് ഡിവൈഎസ്സ് പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
കുടുംബ ക്ഷേത്രമായ ഇവിടെ സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്. ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകടകാരണം. ഓഫീസിന് ഒരു മീറ്റർ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറി.
ബന്ധുവീട്ടിലേക്കുള്ള വഴിയിൽ ബൈക്ക് കാറിലിടിച്ചു, 20-കാരന് ദാരുണാന്ത്യം
കല്‍പ്പറ്റ: വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 20കാരന് ദാരുണാന്ത്യം. മീനങ്ങാടിക്കടുത്തുള്ള അപ്പാടാണ് അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അമ്പലവയല്‍ കളത്തുവയല്‍ അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന്‍ ആര്‍.രജ്ഞിത്ത് ( 20 ) ആണ് മരിച്ചത്. മൂന്നാനക്കുഴിയിലുള്ള ബന്ധുവീട്ടില്‍ പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ രജ്ഞിത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam