അവന്തിക ദുരൈസ്വാമിയ്ക്ക് അമൃതയുടെ ആദരം

Published : Feb 10, 2022, 02:46 PM IST
അവന്തിക ദുരൈസ്വാമിയ്ക്ക് അമൃതയുടെ ആദരം

Synopsis

ബാംഗ്ലൂർ അമൃത സർവ്വകലാശാലയിലെ 2020 ബാച്ച് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് അവന്തിക ദുരൈസ്വാമി

കൊല്ലം: രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ദിനത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നാവികസേനാ പരേഡിനെ നയിച്ച സബ് ലഫ്റ്റനന്റ് അവന്തിക ദുരൈസ്വാമിയെ ആദരിച്ചു. മാതാ അമൃതാനന്ദമയീമഠത്തിന്റെ യുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാംഗ്ലൂർ അമൃത സർവ്വകലാശാലയിലെ 2020 ബാച്ച് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് അവന്തിക ദുരൈസ്വാമി. ലെഫ്റ്റനന്റ് കമാൻഡർ ആഞ്ചൽ ശർമ്മയും ലഫ്റ്റനന്റ് ശുഭം ശർമ്മയും സബ് ലെഫ്റ്റനന്റ് അവന്തിക ദുരൈസ്വാമിയും സബ് ലെഫ്റ്റനന്റ് സുവേകാന്തും ചേർന്നാണ് ഇത്തവണ നാവികസേനയുടെ തൊണ്ണൂറ്റിയാറാം കണ്ടിൻജറ്റിനെ നയിച്ചത്. കൊല്ലം അമൃതപുരി ആശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മാതാ അമൃതാനന്ദമയി  അവന്തികയ്ക്ക് പ്രശസ്തി ഫലകം സമ്മാനിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം