21 ഗ്രാം എംഡിഎംഎ വീട്ടിൽ നിന്നും കണ്ടെടുത്തു. ബാംഗ്ലൂർ നിന്നും കടത്തി കൊണ്ട് വന്നതാണ് എം ഡി എം എ എന്ന് ഹസീന പോലീസിനോട് പറഞ്ഞു
കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പൊലീസിന്റെ പിടിയിൽ. കരുനാഗപ്പള്ളി വവ്വാകാവ് സ്വദേശിനി കെ എസ് പുരം കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ ഹസീന (34) യെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും ശാസ്താംകോട്ട പോലീസും ചേർന്ന് പിടികൂടിയത്. മൈനാഗപ്പള്ളി അൻവർശേരിയിലുള്ള വാടക വീട്ടിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 21 ഗ്രാം എംഡി എം എ വീട്ടിൽ നിന്നും കണ്ടെടുത്തു. ബാംഗ്ലൂർ നിന്നും കടത്തി കൊണ്ട് വന്നതാണ് എം ഡി എം എ എന്ന് ഹസീന പോലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷണം ആരംഭിച്ചു.


