ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു

Published : May 03, 2021, 12:12 AM IST
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു

Synopsis

യാത്രക്കാരെയും കൊണ്ട് ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎൽ 02 എജി1766 എന്ന രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയ്ക്കാണ് തീ പിടിച്ചത്.

ആലപ്പുഴ: യാത്രക്കാരെയും കൊണ്ട് ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎൽ 02 എജി1766 എന്ന രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയ്ക്കാണ് തീ പിടിച്ചത്. തകഴി മുല്ലശ്ശേരി സ്വദേശിയായ ഹരികൃഷ്ണന്റെതാണ് വാഹനം.

ഓടിക്കൊണ്ടിരുന്നതിനിടയിൽ  ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം ഫെഡറൽ ബാങ്കിന് മുൻഭാഗത്ത് എത്തിയപ്പോൾ ഓട്ടോയുടെ പിൻസിറ്റിനടിയിൽ എൻജിൻ ഭാഗത്ത് നിന്നുമാണ് പുക ഉയരാൻ തുടങ്ങിയത്. ഉടൻ യാത്രക്കാരെ ഇറക്കിയ ശേഷം ഫയർഫോഴ്സിനെ വിളിക്കുകയും തൊട്ടടുത്ത കടകളിൽ നിന്നും വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.

വളരെ വേഗത്തിലെത്തിയ ആലപ്പുഴ ഫയർ & റെസ്ക്യു ടീം വെള്ളം പമ്പ് ചെയ്ത് തീ അണച്ചതിനാൽ ഓട്ടോയുടെ ഇന്ധന ടാങ്കിലേയ്ക്ക് തീ പടർന്ന് വലിയ അപകടം ഉണ്ടായില്ല. സമയോജിത ഇടപെടൽ മൂലം ഓട്ടോ പൂർണ്ണമായും കത്തി നശിച്ചില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം