
തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം.
ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവമുണ്ടായത്. ഇളയ കുട്ടിയാണ് വിവരം അയൽക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് അയൽക്കാരെത്തി റിബൺ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും വീട്ടിലില്ലായിരുന്നു. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയിൽ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സേവിങ്സ് അക്കൗണ്ടിൽ എത്ര ബാലൻസ് ഉണ്ട്? റിപ്പോ നിരക്ക് കുറച്ചതിന് ശേഷം എത്ര പലിശ കിട്ടുമെന്ന് അറിയാം
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം