കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്ന്‌പോയ ശേഷം കാണാതായ വിജയനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരയുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ തോട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം പാലിയോട് ഗൃഹനാഥനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുവോട് സ്വദേശി വിജയ(44)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ കോഴിക്കടയിലെ ജീവനക്കാരന്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്ന്‌പോയ ശേഷം കാണാതായ വിജയനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരയുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ തോട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാരായമുട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്






